palakkad local

ക്ലീന്‍ ഗ്രീന്‍ പാലക്കാട് പദ്ധതിക്ക് ലോക പരിസ്ഥിതി ദിനത്തില്‍ തുടക്കമാവും

പാലക്കാട്: പാലക്കാടിനെ പച്ചിപ്പണിയിക്കുവാന്‍ ലോകപരിസ്ഥിതി ദിനത്തില്‍ ലക്ഷത്തില്‍ പരം വൃക്ഷത്തൈകള്‍ നടുവാന്‍ ക്ലീന്‍ ഗ്രീന്‍ പാലക്കാട് പദ്ധതി തയ്യാറെടുക്കുന്നു. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നെഹ്‌റുയുവ കേന്ദ്രയുടെ നേതൃത്വത്തിലാണ് വനം വകുപ്പിന്റെ സാമൂഹിക വനവല്‍കരണവിഭാഗവുമായി സഹകരിച്ച് തൈകള്‍ നടുന്നത്.
പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ശുചിത്വമെന്നത് വ്യക്തിപരമായി വീടുകളില്‍ നിന്നും ആരംഭിക്കേണ്ടതാണ്. വലിച്ചെറിയുന്ന ഒരു ചിരട്ടയില്‍ പോലും വെള്ളം കെട്ടികിടന്ന് കൊതുക് പെരുകി രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ വെള്ളം കമഴ്ത്തി കളഞ്ഞെങ്കിലും ശുചിത്വ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതാണ്. എന്‍എസ്എസ്/എന്‍സിസി/സ്‌കൗട്ട്‌സ് & ഗൈഡ്‌സ്/പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ കൂടുതല്‍ ശക്തിയായി തുടരേണ്ടതാണ്.
ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞാല്‍ ബന്ധ്‌പ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നവരെക്കുറിച്ച് അറിയിച്ചാല്‍ വിവരങ്ങള്‍ തന്നെയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് അറിയിക്കാതെ വേണ്ട നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. വിദ്യാലയങ്ങള്‍, കോളേജുകള്‍, എന്‍.എസ്.എസ്., എന്‍ സിസി/സ്‌കൗട്ട്‌സ് & ഗൈഡ്‌സ്/പരിസ്ഥിതി ക്ലബ്ബുകളുടെ പ്രവര്‍ത്തകരുടെ ആഭിമുഖ്യത്തിലാണ് തൈകള്‍ നട്ട് പിടിപ്പിക്കുക. വിദ്യാലയങ്ങളുടെയും കോളജുകളുടെയും പരിസരങ്ങള്‍ ഒഴിഞ്ഞ് കിടക്കുന്ന റോഡരികുകളും പൊതു ഇടങ്ങളും ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലാണ് വൃക്ഷതൈകള്‍ നടുക.
വനം വകുപ്പ് നല്‍കുന്ന തൈകള്‍ പലപ്പോഴും വളരെ ചെറിയതാണെന്നും മഴക്കാലം കഴിയുമ്പോഴെക്കും ചെടികള്‍ പലതും നഷ്ടപ്പെടുന്നതായി യോഗത്തില്‍ പ്രവര്‍ത്തകര്‍ ആശങ്ക അറിയിച്ചു. പല വൃക്ഷതൈകളും വെച്ച് പിടിപ്പിക്കുന്നതിന് പകരം പ്രദേശികമായി വളര്‍ത്താവുന്നതും തണല്‍ മരങ്ങളും തെരഞ്ഞെടുക്കുകയാണെങ്കില്‍ ഉപകാരമായിരിക്കുമെന്നും അംഗങ്ങള്‍ അഭിപ്രായം പറഞ്ഞു. പരിസ്ഥിതിദനിത്തോടനുബന്ധിച്ച് മൂന്ന് ലക്ഷം തൈകളാണ് വനം വകുപ്പിന്റെ നഴ്‌സറികളില്‍ ഉല്‍്പാദിപ്പിച്ച് വിതരണം ആരംഭിച്ചിട്ടുള്ളത്. പത്തിനം വൃക്ഷതൈകളാണ് ഇതിനായി തയ്യാറാക്കിയിട്ടുള്ളത്. സാമുഹ്യ വനവത്കരണം ജില്ലാ റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ ജി അഭിലാഷ്, നെഹ്‌റു യുവ കേന്ദ്ര ജില്ലാ കോര്‍ഡിനേറ്റര്‍ അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it