Flash News

ക്ലാസിക് പോരാട്ടം സമനിലയില്‍

ബ്യൂനസ് അയേഴ്‌സ്: ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാമല്‍സരങ്ങളില്‍ ലോകം ഏറ്റവും ആകാംഷയോടെ കാത്തിരുന്ന അര്‍ജന്റീന ബ്രസീല്‍ ക്ലാസിക് പോരാട്ടം ഓരോ ഗോളിന് സമനിലയില്‍ കലാശിച്ചു. കളിയുടെ 34ാം മിനിട്ടില്‍ അര്‍ജന്റീനയാണ് ലവേസിയിലൂടെ ആദ്യ ഗോള്‍ നേടിയത്. 58 ാം  മിനിറ്റില്‍ ലൂക്കസ് ലീമ ബ്രസീലിനെ ഒപ്പമെത്തിച്ചു. പരിക്കുമൂലം വിശ്രമത്തിലായിരുന്നതിനാല്‍ മെസി കളിച്ചിരുന്നില്ല. ബ്രസീലിന്റെ ഡേവിഡ് ലൂയിസിന് ചുവപ്പുകാര്‍ഡില്‍ പുറത്താകേണ്ടിവന്നു.
Next Story

RELATED STORIES

Share it