kasaragod local

ക്ലബ്ബ് അടിച്ചു തകര്‍ത്ത് യുവാക്കളെ ആക്രമിച്ച സംഭവം: പ്രതികളെ അറസ്റ്റ് ചെയ്തില്ല; നാട്ടുകാര്‍ ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് നടത്തും

കാഞ്ഞങ്ങാട്: ഇക്ബാല്‍ ഹൈസ്‌കൂളിനടുത്തുള്ള ക്ലബ്ബ് അടിച്ചുതകര്‍ക്കുകയും യുവാക്കളെ മാരകമായി ആക്രമിക്കുകയും ചെയ്ത സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പോലിസ് നടപടിയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ഡിവൈഎസ്പി ഓഫിസ് മാര്‍ച്ച് നടത്തുന്നു. കഴിഞ്ഞ മാര്‍ച്ച് 28ന് രാത്രി 10.40നാണ് ഇക്ബാല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന അജ്മാസ് ക്ലബ്ബിലാണ് അക്രമം നടന്നത്. ടിവിയില്‍ ക്രിക്കറ്റ് മല്‍സരം കണ്ടു പുറത്തിറങ്ങിയ ഇക്ബാല്‍ ജങ്ഷനിലെ മുഹമ്മദ് സാദിഖ്, അല്‍ത്താഫ്, നിസാം, സലീം എന്നിവരെയാണ് ഒരു സംഘം അക്രമിച്ചത്.
സംഭവത്തില്‍ പരിക്കേറ്റ കൊളവയലിലെ മുഹമ്മദ് സാദിഖിന്റെ പരാതിയില്‍ അതിഞ്ഞാലിലെ അജ്മല്‍, അഫ്‌സല്‍, ഷിബു, റിയാസ്, ത്വാഹ, റഹീസ്, സഫ്‌വാന്‍, അനസ്, അസറു, നഹാസ്, ആഷിക്, ശഹദ്, ഇജാസ്, താഹിര്‍ തുടങ്ങി 25ഓളം പേര്‍ക്കെതിരെ കേസെടുത്തിരുന്നെങ്കിലും ഇതുവരെയും പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ഡിവൈഎസ്പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുന്നത്.
Next Story

RELATED STORIES

Share it