ക്രൊയേഷ്യ: യാഥാസ്ഥിതികര്‍ക്ക് ജയം

സഗ്രെബ്: ക്രൊയേഷ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് സഖ്യം വിജയം പ്രഖ്യാപിച്ചു. എന്നാല്‍, കേവല ഭൂരിപക്ഷം ലഭിക്കാത്തത് സര്‍ക്കാര്‍ രൂപീകരണത്തിനു വെല്ലുവിളി സൃഷ്ടിക്കും. എച്ച്ഡിഎസ് നേതൃത്വം നല്‍കുന്ന വലതുപക്ഷ സഖ്യം 59 സീറ്റുകളിലാണ് വിജയിച്ചത്. സോഷ്യല്‍ ഡമോക്രാറ്റുകളുടെ നേതൃത്വത്തിലുള്ള ഭരണപക്ഷ സഖ്യത്തിന് 56 സീറ്റുകളാണു ലഭിച്ചത്. കേവല ഭൂരിപക്ഷത്തിന് 76 സീറ്റുകള്‍ വേണം.
രണ്ടു വര്‍ഷം മുമ്പ് യൂറോപ്യന്‍ യൂനിയനില്‍ അംഗത്വമെടുത്ത ശേഷം നടക്കുന്ന പ്രഥമ തിരഞ്ഞെടുപ്പാണിത്. അഭയാര്‍ഥി പ്രവാഹം പ്രധാന പ്രചാരണ വിഷയമായിരുന്നു. വിജയത്തിലൂടെ ജനത ഭരിക്കാന്‍ തങ്ങളില്‍ ഉത്തരവാദിത്തം ഏല്‍പ്പിച്ചതായി എച്ച്ഡിഇസഡ് നേതാവ് തൊമിസ്‌ലാവ് കരാമാര്‍കോ പറഞ്ഞു. അതേസമയം, 19 സീറ്റുകള്‍ നേടിയ സ്വതന്ത്ര സ്ഥാനാര്‍ഥികളുടെ സഖ്യത്തിന്റെ തീരുമാനം സര്‍ക്കാര്‍ രൂപീകരണത്തില്‍ നിര്‍ണായകമാവും.
Next Story

RELATED STORIES

Share it