kozhikode local

ക്രിസ് മസ്- പുതുവല്‍സരം; പഴുതടച്ച നടപടികളുമായി എക്‌സൈസ്

കോഴിക്കോട്: ക്രിസ്മസ്-പുതുവല്‍സരാഘോഷവേളകളില്‍ അബ്കാരി, മയക്കു മരുന്ന് മേഖലകളില്‍ ഉണ്ടാവാനിടയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പഴുതടച്ച നടപടികളുമായി എക്‌സൈസ് വിഭാഗം. വ്യാജമദ്യ മാഫിയകളുടെ പ്രവര്‍ത്തനം വ്യാപകമാവാനും അന്യസംസ്ഥാനങ്ങളില്‍ നിന്ന് സ്പിരിറ്റ്, ചാരായം, മാഹി വിദേശമദ്യം എന്നിവ വാഹനങ്ങള്‍ വഴിയും കാല്‍നടയായും കടത്തികൊണ്ടുവരാനും മറ്റുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് നടപടി.
ഇതിന്റെ ഭാഗമായി ജനുവരി അഞ്ച് വരെ നീണ്ടുനില്‍ക്കുന്ന സ്‌പെഷ്യല്‍ ഡ്രൈവിന് തുടക്കമായി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം കോഴിക്കോട് ഡിവിഷന്‍ ഓഫിസില്‍ പ്രവര്‍ത്തിക്കും. അനധികൃത സ്പിരിറ്റ്, വിദേശമദ്യം എന്നിവയുടെ സൂക്ഷിപ്പ്, കടത്ത്, ഉല്‍പാദനം, വിപണനം എന്നിവ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ ശേഖരിക്കാന്‍ പ്രത്യേക വിഭാഗവും സജ്ജമായിക്കഴിഞ്ഞു.
ജില്ലാ, നിയോജക മണ്ഡലം, താലൂക്ക്, പഞ്ചായത്ത് തല ജനകീയ കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കും. രാത്രികാലങ്ങളില്‍ ഉള്‍പ്പെടെ വാഹന പരിശോധന പ്രത്യേകിച്ചും ശക്തമാക്കും.
ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് പരിശോധന കാര്യക്ഷമമാക്കുകയും ഫലപ്രദമായ ബോധവല്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും. അനധികൃത മദ്യനിര്‍മാണം നടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പോലിസ്, ഫോറസ്റ്റ്, റവന്യൂ, സെയില്‍ടാക്‌സ് എന്നിവയുടെസഹകരണത്തോടുകൂടി സംയുക്ത റെയിഡുകളും നടത്തും.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയോ ഇന്‍സ്‌പെക്ടറുടെയോ നേതൃത്വത്തില്‍ കോഴിക്കോട്, കൊയിലാണ്ടി, വടകര താലൂക്കുകളിലായി മൂന്ന് സ്‌ട്രൈക്കിങ് ഫോഴ്‌സുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കും. മാഹിയുമായി ചേര്‍ന്ന് കിടക്കുന്നതും മദ്യം കടത്താന്‍ സാധ്യതയുള്ളതുമായ റോഡുകളില്‍ പട്രോളിങും വാഹനപരിശോധനയും കര്‍ശനമാക്കും.
മാഹിയില്‍ നിന്നു കടല്‍മാര്‍ഗം കൊണ്ടുവരുന്ന വിദേശമദ്യം കണ്ടെത്തുന്നതിനുവേണ്ടി ജില്ലയുടെ തീര പ്രദേശങ്ങളിലും റെയിഡുകള്‍ ശക്തമാക്കാന്‍ പദ്ധതിയുണ്ട്. കൂടാതെ മാഹി, പള്ളൂര്‍ പന്തയ്ക്കല്‍, കുഞ്ഞിപ്പള്ളി എന്നിവയുമായി ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡുകള്‍ കേന്ദ്രീകരിച്ചും വാഹന പരിശോധനകള്‍ നടത്തും. ചെക്കുപോസ്റ്റുകളിലെ പരിശോധനയും കര്‍ശനമാക്കും. മദ്യ വില്‍പന ശാലകളില്‍ മിന്നല്‍ പരിശോധന നടത്തുമെന്നും ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ സുരേഷ് അറിയിച്ചു. കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ താഴെ നല്‍കിയ നമ്പറില്‍ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഡിവിഷനല്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂം 0495-2372927, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ 0495-2372927, 94471 78 063, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍, 0495-2375706, 94960 02871, എക്‌സൈസ് സര്‍ക്കിള്‍ ഓഫിസ്, 0495-2376762, 940006 9677, പേരാമ്പ്ര 0496-2610410, 9400069679, വടകര 0496-25150 8 2, 9400069680, ഫറോക്ക് 0495-2 42 2200, 9400069683, കോഴിക്കോട് 0495-2722991, 9400069682, കുന്ദമംഗലം 0495-2802766, 940006 9684, താമരശ്ശേരി 0495-2224430, 9400069685, ചേളന്നൂര്‍ 0495 -2263 666, 9400069686, കൊയിലാണ്ടി 0496-26244101, 94000 69 687 ബാലുശ്ശേരി 0496-2641830, 94000696 88, വടകര 0496-2 51671 5, 94000 69689, നാദാപുരം 0496 -2556100, 9400069690 ചെക്ക് പോസ്റ്റ് അഴിയൂര്‍, 0496-2504050, 9400069692
Next Story

RELATED STORIES

Share it