ക്രിസ്റ്റ്യന്‍ മൈക്കലിന്റെ വെളിപ്പെടുത്തല്‍ ഇന്ത്യയും ഇറ്റലിയും ചര്‍ച്ച നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ

ന്യൂഡല്‍ഹി: ക്രിസ്റ്റ്യന്‍ മൈക്കലിന്റെ വെളിപ്പെടുത്തല്‍ വരുന്നത് 2012 ഫെബ്രുവരിയിലെ കടല്‍ക്കൊലക്കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇന്ത്യയും ഇറ്റലിയും രഹസ്യ ചര്‍ച്ച നടത്തുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ. ഇന്ത്യന്‍ പ്രതിരോധവൃത്തങ്ങളുമായി ആഴത്തില്‍ ബന്ധമുള്ള മൈക്കലിന്റെ സ്വാധീനം അന്താരാഷ്ട്ര ആയുധ ഇടപാട് മേഖലയില്‍ വലുതാണ്. പ്രമുഖ വ്യവസായി വോള്‍ഫ്ഗാംഗ് മാക്‌സ് മൈക്കല്‍ റിച്ചാഡ് ആണ് മൈക്കലിന്റെ പിതാവ്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടിയുമായി വോള്‍ഫ്ഗാംഗിന് അടുത്ത ബന്ധമുണ്ട്. 1980കളിലും 90കളിലും ഇന്ത്യയായിരുന്നു മൈക്കലിന്റെ പ്രവര്‍ത്തനമേഖല. എന്നാല്‍, ഗാന്ധി കുടുംബത്തിലെ ഒരാളുമായും തനിക്ക് പരിചയമില്ലെന്ന് മൈക്കല്‍ പറയുന്നു.
മൈക്കലിനെ ഇന്റര്‍പോളും തേടുന്നുണ്ട്. ഫിന്‍മെക്കാനിക്കയുടെ 30 ശതമാനം ഓഹരി ഇറ്റാലിയന്‍ സര്‍ക്കാരിന്റേതാണ്. അതുകൊണ്ടു തന്നെ സര്‍ക്കാരിന് കേസുമായി രണ്ടു രീതിയില്‍ ബന്ധമുണ്ട്. കടല്‍ക്കൊലക്കേസിലെ പ്രതികളിലൊരാളായ ഇറ്റാലിയന്‍ മറീന്‍ മാസിമിലിയാനോ ലാത്തോറെ ബ്രയിന്‍ ട്യൂമര്‍ സര്‍ജറിക്കായി ഇറ്റലിയിലാണുള്ളത്. രണ്ടാമന്‍ സാല്‍വത്തോറെ ജിറോണ്‍ ഇന്ത്യയിലുണ്ട്. ജിറോണിനെ ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവദിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇന്ത്യന്‍ അധികൃതര്‍ അനുവദിച്ചിട്ടില്ല.
Next Story

RELATED STORIES

Share it