ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ വിടില്ലെന്ന് സിദാന്‍

മാഡ്രിഡ്: നിലവിലെ ലോക ഫുട്‌ബോളറും പോര്‍ച്ചുഗീസ് സൂപ്പര്‍ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ റയല്‍ മാഡ്രിഡിന്റെ പുതിയ കോച്ചായ സിനദിന്‍ സിദാന്‍ നിഷേധിച്ചു. ക്രിസ്റ്റിയാനോ തന്റെ പഴയ തട്ടകമായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിലേക്കോ ഫ്രഞ്ച് ചാംപ്യന്‍മാരായ പിഎസ്ജിയിലേക്കോ മാറുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
ക്രിസ്റ്റിയാനോ റയലിന്റെ ആത്മാവാണെന്ന് സിദാന്‍ പറഞ്ഞു. ''താരത്തെ എത്ര വലിയ തുക നല്‍കിയാലും വില്‍ക്കില്ല. കുറച്ചുകാലം കൂടി ക്രിസ്റ്റി റയലില്‍ തന്നെയുണ്ടാവും''- ഫ്രഞ്ച് ഇതിഹാസംകൂട്ടിച്ചേത്തു.
Next Story

RELATED STORIES

Share it