ക്രിസ്മസ് ദ്വീപിലെ അഭയാര്‍ഥി തടവറയിലെ സംഘര്‍ഷം; പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

കാന്‍ബറെ: ആസ്‌ത്രേലിയന്‍ അധീനതയിലുള്ള ക്രിസ്മസ് ദ്വീപിലെ അഭയാര്‍ഥി തടവറയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചതായി കുടിയേറ്റ മന്ത്രി പീറ്റര്‍ ടട്ടണ്‍ അറിയിച്ചു. അഞ്ചു തടവുകാര്‍ക്കു പരിക്കേറ്റു. പ്രക്ഷോഭകര്‍ക്കു നേരെ റബ്ബര്‍ ബുള്ളറ്റുകള്‍ പ്രയോഗിച്ചെന്നു റിപോര്‍ട്ടുകളുണ്ട്.
പോലിസ് നടപടി ആരംഭിച്ചതിനു പിന്നാലെ മേഖല നിയന്ത്രണവിധേയമായതായി കുടിയേറ്റ വകുപ്പ് അറിയിച്ചു. രക്ഷപ്പെട്ട തടവുകാരനെ ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അഭയാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്. കെട്ടിടങ്ങള്‍ അഗ്നിക്കിരയാക്കിയ തടവുകാര്‍ പിടിച്ചെടുത്ത ആയുധങ്ങളുമായി പ്രതിരോധം തീര്‍ത്തിരിക്കുകയാണ്.
പെര്‍ത്തില്‍ നിന്ന് 2000 കിമീ. വടക്കുപടിഞ്ഞാറാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. അഭയാര്‍ഥികളെ തടവില്‍ വച്ചിരിക്കുന്ന ഈ കേന്ദ്രം സുരക്ഷിതമല്ലെന്നു നേരത്തെ പരാതി ഉണ്ട്. രാജ്യത്തിന്റെ അഭയാര്‍ഥി നിയമം ലംഘിച്ചുവെന്നാരോപിച്ച് 285 പേരെയാണ് ഇവിടെ തുറുങ്കിലടച്ചിട്ടുള്ളത്.
Next Story

RELATED STORIES

Share it