Religion

ക്രിസ്ത്യാനികളും മുസ്‌ലിംകളും സഹോദരങ്ങള്‍: ഫ്രാന്‍സിസ് മാര്‍പാപ്പ

ബാന്‍ഗുയി: ക്രിസ്ത്യാനികളും മുസ്‌ലിംകളും സഹോദരീസഹോദരങ്ങളാണെന്നു സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്ക് (സിഎആര്‍) തലസ്ഥാനത്തെ മുസ്‌ലിം പള്ളിയില്‍ വിശ്വാസികളോട് പോപ്പ് ഫ്രാന്‍സിസ് മാര്‍പാപ്പ. ക്രിസ്ത്യന്‍ സായുധസംഘത്തിന്റെ ആക്രമണത്തെ തുടര്‍ന്നു ബാന്‍ഗുയിയില്‍ അഭയം തേടിയ മുസ്‌ലിംകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നു വര്‍ഷത്തോളം ക്രിസ്ത്യന്‍ സായുധ സംഘവും മുസ്‌ലിംകളും തമ്മില്‍ കലാപം നടക്കുന്ന തലസ്ഥാന നഗരമായ ബാന്‍ഗുയിയിലെ മുസ്‌ലിം പള്ളിയിലും ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തി. ക്രിസ്ത്യന്‍ സായുധ സംഘടനയുടെ അധീനതയിലുള്ള ഈ പ്രദേശത്തു നിന്നും അതിക്രമം കാരണം നിരവധി മുസ്‌ലിംകള്‍ കുടിയൊഴിഞ്ഞു പോയിട്ടുണ്ട്.
Next Story

RELATED STORIES

Share it