Cricket

ക്രിക്കറ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്

ക്രിക്കറ്റ്; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യയ്ക്ക്
X
Faf du Plessis of South Africa departs during day three of the 3rd Paytm Freedom Trophy Series Test Match between India and South Africa held at the Vidarbha Cricket Association Stadium, Nagpur, India on the 27th November 2015 Photo by Ron Gaunt / BCCI / SPORTZPICS

നാഗ്പൂര്‍: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്കു ജയം. 124 റണ്‍സിന്റെ ജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. 310 റണ്‍സിന്റെ വിജയലക്ഷ്യവുമായി മൂന്നാം ദിനം ഇറങ്ങിയ  ദക്ഷിണാഫ്രിക്ക 185 ന് പുറത്താവുകയായിരുന്നു. സ്പിന്നര്‍ അശ്വിന്റെ കൃത്യതയാര്‍ന്ന ബൗളിങാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്.

ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ടെസ്റ്റ് പരമ്പര തോല്‍ക്കുന്നത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഒരു പരമ്പര നേടുന്നത്.
ഇന്ന് ദക്ഷിണാഫ്രിക്ക രണ്ടാമിന്നിങ്‌സില്‍ രണ്ടു വിക്കറ്റിന് 32 റണ്‍സ് എന്ന നിലയിലാണ് ബാറ്റിങ് തുടങ്ങിയത്. ആര്‍ അശ്വിന്റെ കിടിലിന്‍ ബൗളിങാണ് ഇന്ത്യയ്ക്ക് വിജയമൊരുക്കിയത്. മിശ്ര മൂന്നു വിക്കറ്റ് നേടി. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഹാഷിം ആംലയും ഫഫ് ഡു പ്ലിസും 39 റണ്‍സ് വീതം നേടി. രണ്ടാമത്തെ മല്‍സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആദ്യത്തെ മല്‍സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു ജയം.

South African batsman Faf du Plessis looks back at his shattered stumps as he is bowled out by Indian spinner Amit Mishra, on the third day of the third cricket test match between the two countries in Nagpur, India, Friday, Nov. 27, 2015. (AP Photo/Rafiq Maqbool)

സ്പിന്നര്‍മാര്‍ കളംവാണ ടെസ്റ്റില്‍ ഇന്നലെ മാത്രം വീണത് 22 വിക്കറ്റുകളാണ്. ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 215 നു മറുപടിയില്‍ കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്ക കേവലം 79നു പുറത്തായിരുന്നു. ടെസ്റ്റില്‍ ഇന്ത്യക്കെതിരേ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ കൂടിയാണിത്. നേരത്തേ 2006 ല്‍ ജൊഹാനസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയുടെ തന്നെ പേരിലായിരുന്ന 84 റണ്‍സെന്ന സ്‌കോറാണ് ഇന്നലെ തിരുത്തപ്പെട്ടത്.

Ravichandran Ashwin of India celebrates the wicket of AB de Villiers of South Africa during day three of the 3rd Paytm Freedom Trophy Series Test Match between India and South Africa held at the Vidarbha Cricket Association Stadium, Nagpur, India on the 27th November 2015 Photo by Ron Gaunt / BCCI / SPORTZPICS

136 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യ 173ന് പുറത്തായി. അഞ്ചു വിക്കറ്റെടുത്ത ഇംറാന്‍ താഹിറാണ് ഇന്ത്യയെ വരിഞ്ഞുകെട്ടിയത്. മോര്‍നെ മോര്‍ക്കല്‍ മൂന്നു വിക്കറ്റ് നേടി. 39 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് ഇന്ത്യയുടെ ടോപ്‌സ്‌കോ റര്‍. ചേതേശ്വര്‍ പുജാര (31), രോഹിത് ശര്‍മ (23) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
നേരത്തേ അഞ്ചു വിക്കറ്റ് പി ഴുത ആര്‍ അശ്വിനും നാലു വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയുമാണ് ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സ് 79ലൊതുക്കിയത്. ജെ പി ഡുമിനി (35), സൈമണ്‍ ഹാര്‍മര്‍ (13), ഫഫ് ഡു പ്ലെസിസ് (10) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ.
Next Story

RELATED STORIES

Share it