ക്യൂറേറ്റര്‍ക്കെതിരായ അധിക്ഷേപം; രവി ശാസ്ത്രിക്കെതിരേ നടപടിക്ക് സാധ്യത

മുംബൈ: വാംഖഡെ സ്‌റ്റേഡിയത്തിലെ ക്യൂറേറ്ററെ അധിക്ഷേപിച്ച ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രിക്കെതിരേ നടപടിയുണ്ടായേക്കും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാണംകെട്ട തോല്‍വിക്ക് പിന്നാലെയായിരുന്നു ബാറ്റ്‌സ്മാന്‍മാരെ സഹായിക്കുന്ന പിച്ചൊരുക്കിയെന്ന് ആക്ഷേപിച്ച് ഇന്ത്യന്‍ മുന്‍ താരം കൂടിയായ ക്യൂറേറ്റര്‍ സുധീര്‍ നായിക്കിനെതിരേ ശാസ്ത്രിയുടെ അസഭ്യവര്‍ഷം.
ശാസ്ത്രിക്കും ബൗളിങ് കോച്ച് ഭരത് അരുണിനുമെതിരേ ക്യൂറേറ്ററുടെ പരാതി ലഭിച്ചെന്ന് സ്ഥിരീകരിച്ച മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എംസിഎ) ബിസിസിഐയോട് നടപടി ആവശ്യപ്പെടുന്ന കാര്യം വെള്ളിയാഴ്ച അടുത്ത യോഗം പരിഗണിക്കുമെന്ന് അറിയിച്ചു.
അതേസമയം, ശാസ്ത്രിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും പ്രശസ്ത കമാന്റേറ്ററുമായ സ ഞ്ജയ് മഞ്ജരേക്കര്‍ രംഗത്തെത്തി. ശാസ്ത്രിയുടെ അസഭ്യവര്‍ഷം അനുചിതമായെന്നും ഇന്ത്യക്കായി ടെസ്റ്റ് കളിച്ചിട്ടുളള സുധീര്‍ നായിക്കിന്റെ പ്രായത്തെ ശാസ്ത്രി മാനിച്ചില്ലെന്നും മഞ്ജരേക്കര്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it