ക്യൂബയിലെ ഇക്വഡോര്‍ എംബസിയ്ക്കു മുമ്പില്‍ പ്രതിഷേധം

ഹവാന: ഇക്വഡോര്‍ കൊണ്ടുവന്ന പുതിയ വിസാ നിയന്ത്രണങ്ങള്‍ക്കെതിരേ ക്യൂബയിലെ ഇക്വഡോര്‍ എംബസിക്കു മുമ്പില്‍ പ്രതിഷേധം.
ക്യൂബയില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്ക് യുഎസിലേക്ക് കടക്കാനുള്ള സഞ്ചാരമാര്‍ഗമാണ് ഇക്വഡോര്‍. ഇക്വഡോറില്‍ പ്രവേശിക്കുന്നതിന് ക്യൂബക്കാര്‍ക്ക് വിസ ആവശ്യമായിരുന്നില്ല. രാജ്യം വഴി യുഎസിലേക്ക് കടക്കുന്ന സഞ്ചാരികള്‍ക്കു നിയന്ത്രണമേര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇക്വഡോര്‍ അടുത്ത മാസം മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പാസ്‌പോര്‍ട്ടും വിമാനടിക്കറ്റുകളും ഉയര്‍ത്തിക്കാട്ടിയാണ് 500ഓളം പ്രതിഷേധക്കാര്‍ പ്രകടനം നടത്തിയത്. വിസ വേണ്ടാതിരുന്ന പഴയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ നേരത്തേ തന്നെ വിമാനടിക്കറ്റുകള്‍ ബുക്ക് ചെയ്‌തെന്നും തങ്ങളുടെ യാത്ര അനുവദിക്കുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ ചെയ്യണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it