Gulf

ക്യു-പോസ്റ്റ് ഇ-കൊമേഴ്‌സ് സേവനം ആരംഭിച്ചു

ദോഹ: ഖത്തര്‍ സര്‍ക്കാര്‍ തപാല്‍ സര്‍വീസായ ക്യു-പോസ്റ്റ് ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സംവിധാനം ആരംഭിച്ചു. സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് ഡ്രോണുകളുടെ(സ്വയം പ്രവര്‍ത്തിക്കുന്ന ചെറുവിമാനം) സേവനവും പ്രയോജനപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കണക്ടഡ് ബൈ ഖത്തര്‍ പോസ്റ്റ് എന്ന പേരിലുള്ള സേവനത്തിന് തുടക്കം കുറിച്ചു കൊണ്ട് ഗതാഗത-വാര്‍ത്താ വിനിമയ മന്ത്രാലയവും ക്യുപോസ്റ്റും ധാരണാ പത്രം ഒപ്പുവച്ചു. പദ്ധതിയുടെ രണ്ടാം ഘട്ടം ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ക്യു-പോസ്റ്റ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഫാലിഹ് അല്‍നഈമി അറിയിച്ചു. നിലവില്‍ അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് പര്‍ച്ചേസ് ചെയ്യാനുള്ള സംവിധാനമാണുള്ളത്.
ജപ്പാന്‍, ചൈന, ജര്‍മനി എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചകള്‍ക്കുള്ളില്‍ ആരംഭിക്കും. വൈകാതെ കൂടുതല്‍ രാജ്യങ്ങളില്‍ നിന്ന് സേവനം ലഭ്യമാക്കും. സേവനം വിജയകരമായി പരീക്ഷിച്ചതായും ഒരാഴ്ചയിലധികമായി നടപ്പില്‍ വരുത്തിയിട്ടെന്നും അല്‍നഈമി പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ഇ-കൊമേഴ്‌സ് സേവനം ആരംഭിക്കുന്നതിനെക്കുറിച്ച് അല്‍നഈമി ആദ്യമായി അറിയിച്ചത്.
ഈ സംവിധാനപ്രകാരം ഉപഭോക്താക്കള്‍ ബ്രിട്ടനിലോ, അമേരിക്കയിലോ ഉള്ള താല്‍ക്കാലിക പോസ്റ്റല്‍ അഡ്രസ് വാടകയ്ക്ക് എടുക്കുകയാണ് ചെയ്യുന്നത്. വാങ്ങുന്ന സാധനങ്ങള്‍ ആദ്യം ആ അഡ്രസിലാണ് എത്തുക. അവിടെ നിന്ന് പാക്കേജുകള്‍ ഖത്തറിലെ വീട്ട് അഡ്രസിലേക്ക് എത്തിക്കും.
രാജ്യത്തെ 30 ക്യുപോസ്റ്റ് ബ്രാഞ്ചുകളില്‍ നിന്നോ സ്മാര്‍ട്ട് ലോക്കറുകളില്‍ നിന്നോ പാക്കേജ് സ്വീകരിക്കാനുള്ള സംവിധാനവുമുണ്ട്. ഷോപ്പിങ് മാളുകള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, യൂനിവേഴ്‌സിറ്റി കാംപസുകള്‍ എന്നിവിടങ്ങളിലാണ് ലോക്കറുകള്‍ സ്ഥാപിക്കുകയെന്ന് അല്‍നഈമി നേരത്തേ അറിയിച്ചിരുന്നു.
നിലവില്‍ അരാമെക്‌സ് ഓണ്‍ലൈന്‍ ഷോപ്പിങിനും ഷിപ്പിങിനുമുള്ള സൗകര്യം ഒരുക്കുന്നുണ്ട്. എന്നാല്‍, ഉപഭോക്താക്കള്‍ പാര്‍സലുകള്‍ അരാമെക്‌സിന്റെ ഔട്ട്‌ലെറ്റില്‍ നിന്ന് ശേഖരിക്കണം. ക്യൂ-പോസ്റ്റിന്റെ സേവനം ലഭിക്കാന്‍ ഉപഭോക്താക്കള്‍ക്ക് വേേു://ംംം. രീിിലരലേറ.ൂമ/ എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ബ്രിട്ടന്‍, യുഎസ് തുടങ്ങി സേവനം ലഭ്യമായ രാജ്യങ്ങളിലെ അഡ്രസ് ഇതില്‍ നിന്ന് ലഭിക്കും.
ആജീവനാന്ത മെംബര്‍ഷിപ്പ് ഉപയോഗിച്ച് ഈ അഡ്രസുകളില്‍ സാധനങ്ങള്‍ വാങ്ങാവുന്നതാണ്. 21 ദിവസം വരെ പാര്‍സല്‍ ഈ അഡ്രസിലുള്ള വെയര്‍ഹൗസില്‍ സൂക്ഷിക്കാം. കൂടുതല്‍ സാധനങ്ങള്‍ പര്‍ച്ചേസ് ചെയ്ത് ഒന്നിച്ച് ഷിപ്പ് ചെയ്യാനും അതുവഴി ഷിപ്പിങ് കോസ്റ്റ് ലാഭിക്കാനും ഇതുവഴി ഉപഭോക്താക്കള്‍ക്ക് സാധിക്കും. അഞ്ച് മുതല്‍ എട്ട് ദിവസത്തിനകം പാര്‍സലുകള്‍ ലഭിക്കും. ഓണ്‍ലൈന്‍ ട്രാക്കിങിനും സംവിധാനമുണ്ട്. 1.5 മീറ്റര്‍ വരെ നീളമുള്ള പാര്‍സലുകള്‍ സ്വീകാര്യമാണ്.
129.60 റിയാലാണ് മിനിമം യുഎസില്‍ നിന്നുള്ള ഷിപ്പിങ് ചാര്‍ജ്. 500 ഗ്രാം വരെയാണ് ഇതില്‍ അനുവദിക്കുക. തുടര്‍ന്നുള്ള ഓരോ 100 ഗ്രാമിനും 4.6 റിയാല്‍ നല്‍കണം. ബ്രിട്ടനില്‍ നിന്ന് ഇത് യഥാക്രമം 133.25 റിയാലും 2.9 റിയാലുമാണ്.
അരാമെക്‌സ് ഈടാക്കുന്ന തുകയുടെ മൂന്നിരട്ടിയോളം വരുമിത്. അതേ സമയം, കൂടുതല്‍ സാധനങ്ങള്‍ ഒരുമിച്ച് അയക്കുമ്പോള്‍ ക്യു-പോസ്റ്റാണ് ലാഭകരം.
Next Story

RELATED STORIES

Share it