Sports

കോഹ്‌ലി- ദി സൂപ്പര്‍ മാന്‍

കോഹ്‌ലി- ദി സൂപ്പര്‍ മാന്‍
X
virat-kohli-600

ബംഗളൂരു: ഇന്ത്യന്‍ യുവ സൂപ്പര്‍ താരം എന്ന വിശേഷണത്തില്‍ നിന്നു ലോക ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച താരമെന്ന പദവിയിലേക്ക് അതിവേഗം ഉയരുകയാണ് വിരാട് കോഹ്‌ലി. ഐപിഎല്ലിന്റെ ഈ സീസണില്‍ നാലാം സെഞ്ച്വറിയും കണ്ടെത്തിയതോടെ കോഹ് ലിയെ ഇതിഹാ സങ്ങളോടാണ് മാധ്യമങ്ങളും മുന്‍ താരങ്ങളും ഉപമിക്കുന്നത്.
ട്വന്റിയുടെ 13 വര്‍ ഷത്തെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാനായി കോഹ്‌ലി മാറിക്കൊണ്ടിരിക്കുകയാണ്. ഈ വര്‍ഷം കളിച്ച ട്വന്റി മല്‍സരങ്ങളില്‍ 1480 റണ്‍സാണ് താരം നേടിയത്. നാലു സെഞ്ച്വറികളും 12 അര്‍ധസെഞ്ച്വറികളും ഇതിലുള്‍പ്പെടുന്നു.
ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ക്യാപ്റ്റന്‍ കൂടിയായ കോഹ്‌ലി ഐപിഎല്ലിന്റെ ഒരു സീസണില്‍ നാലു സെഞ്ച്വറികള്‍ നേടുന്ന ആദ്യ താരം കൂടിയാണ്. കിങ്‌സ് ഇലവ ന്‍ പഞ്ചാബിനെതിരായ ബാംഗ്ലൂരിന്റെ കഴിഞ്ഞ മല്‍സരം 15 ഓവര്‍ മാത്രമേ ഉണ്ടായിരുന്നെങ്കിലും കോഹ്‌ലിയുടെ സെഞ്ച്വറിക്ക് ഇതു തടസ്സമായില്ല. മഴമൂലമാണ് മല്‍സരം 15 ഓവര്‍ വീതമാക്കി ചുരുക്കിയത്. കേവലം 50 പന്തില്‍ 12 ബൗണ്ടറികളും എട്ടു സിക്‌സറുമടക്കം 113 റണ്‍സാണ് താരം വാരിക്കുട്ടിയത്. കോഹ്‌ലിയുടെയം ക്രിസ് ഗെയ്‌ലിന്റെയും (32 പന്തില്‍ 73) മികവില്‍ ബാംഗ്ലൂര്‍ 15 ഓവറില്‍ മൂന്നു വിക്കറ്റിന് 211 റണ്‍സ് അടിച്ചെടുത്തു. വീണ്ടും മഴയെത്തിയതോടെ പഞ്ചാബിന്റെ ലക്ഷ്യം 14 ഓവറില്‍ 203 റണ്‍സായി പുനര്‍നിശ്ചയിച്ചു. എന്നാല്‍ ഒമ്പതു വിക്കറ്റിന് 120 റണ്‍സെടുക്കാനേ അവര്‍ക്കായുള്ളൂ.
പഞ്ചാബിനെതിരായ സെഞ്ച്വറിയോടെ ടൂര്‍ണമെന്റില്‍ 4000 റണ്‍സ് തികച്ച ആദ്യ താരമെന്ന റെക്കോഡ് കോഹ്‌ലി സ്വന്തമാക്കി. കൂടാതെ സുരേഷ് റെയ്‌നയെ പിന്തള്ളി ഐപിഎല്ലിലെ എക്കാലത്തെയും വലിയ റണ്‍വേട്ടക്കാരനെന്ന നേട്ടത്തിനും താരം അര്‍ഹനായി. ഈ സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്ന് 865 റണ്‍സാണ് കോഹ്‌ലിയുടെ സമ്പാദ്യം. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു താരം ഇത്രയുമധികം റണ്‍സ് വാരിക്കൂട്ടുന്നത്.
Next Story

RELATED STORIES

Share it