Flash News

കോവളത്ത് ടി പി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു

കോവളത്ത് ടി പി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു
X
tp

തിരുവനന്തപുരം: കോവളത്ത് ആഗോള വിദ്യാഭ്യാസ സംഗമത്തില്‍ പങ്കെടുക്കാനെത്തിയ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ അധൃക്ഷന്‍ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തു. വിദ്യാഭ്യാസ സംഗമത്തിനെതിരേ എസ്എഫ്‌ഐ പ്രതിഷേധ സമരം നടക്കുന്നുണ്ടായിരുന്നു.

ഇതിനിടെ വന്ന ശ്രീനിവാസനെയാണ് പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്തത്. ശ്രീനിവാസനെ ഒരു പ്രവര്‍ത്തകന്‍ മര്‍ദ്ദിച്ചിട്ടുമുണ്ട്. തന്നെ മര്‍ദ്ദിക്കുമ്പോള്‍ പോലിസുകാര്‍ ഇടപ്പെട്ടില്ലെന്നും നോക്കിനില്‍ക്കുകയായിരുന്നുവെന്നും ശ്രീനിവാസന്‍ മാധ്യമങ്ങളോട് പറഞ്ഞു.  പരിപാടിയില്‍ പങ്കെടുക്കാതെ അദ്ദേഹം മടങ്ങി.
Next Story

RELATED STORIES

Share it