കോഴ: വാള്‍മാര്‍ട്ട് ഉദ്യോഗസ്ഥരില്‍നിന്നു മൊഴിയെടുത്തു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വിപണന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് അനുമതി ലഭിക്കുന്നതിനായി സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു കോഴ നല്‍കിയെന്ന കേസില്‍ യുഎസ് കമ്പനിയായ വാള്‍മാര്‍ട്ടിന്റെ ഉന്നത ഉദ്യോഗസ്ഥരില്‍നിന്നു കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ മൊഴിയെടുത്തു.
കഴിഞ്ഞ ഏഴു വര്‍ഷത്തെ കമ്പനിയുടെ ബാലന്‍സ് ഷീറ്റുകള്‍ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ കമ്പനി അധികൃതര്‍ സാവകാശം തേടിയിട്ടുണ്ട്. ഡിസംബര്‍ 15വരെയാണ് ഇവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ പറഞ്ഞു. കമ്പനിയുടെ ഇന്ത്യന്‍ മേധാവിയടക്കം രണ്ട് പേരുടെ മൊഴിയാണ് രേഖപ്പെടുത്തിയതെന്നും വിജിലന്‍സ് കമ്മീഷണര്‍ ടി എം ഭാസിന്‍ പറഞ്ഞു.
ഒരു സ്വകാര്യ കമ്പനിക്കെതിരേ വിജിലന്‍സ് അന്വേഷണം നടത്തുന്നത് ഇതാദ്യമാണ്. വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ ആണ് വിജിലന്‍സ് കമ്മീഷന്‍ കേസെടുത്തത്. ഇന്ത്യയിലെ നൂറുകണക്കിന് ഉദ്യോഗസ്ഥര്‍ക്കു വാള്‍മാര്‍ട്ട് കോഴ നല്‍കിയെന്നായിരുന്നു റിപോര്‍ട്ട്.
കസ്റ്റംസ് റിയല്‍ എസ്‌റ്റേറ്റ് അനുമതികള്‍ ലഭിക്കുന്നതിനാണ് കോഴ നല്‍കിയതെന്നും അത് ദശലക്ഷക്കണക്കിനു ഡോളര്‍ വരുമെന്നുമായിരുന്നു റിപോര്‍ട്ട്.
Next Story

RELATED STORIES

Share it