kannur local

കോഴിച്ചാലിന്റെ ചിറകിലേറി അഞ്ചാമതും പയ്യന്നൂര്‍

കണ്ണൂര്‍: റവന്യൂ ജില്ലാ സ്‌കൂള്‍ കായികമേളയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും പയ്യന്നൂരിന് ഓവറോള്‍. ഉപജില്ലാ കായികമേളയില്‍ തുടര്‍ച്ചയായി ഏഴുതവണ ജേതാക്കളായ കോഴിച്ചാല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ മികവിലാണ് പയ്യന്നൂര്‍ കിരീടം നിലനിര്‍ത്തിയത്. 15 സ്വര്‍ണവും 24 വെള്ളിയും 18 വെങ്കലവും ഉള്‍പ്പെടെ 193 പോയിന്റാണ് പയ്യന്നൂരിന്റെ സമ്പാദ്യം. റണ്ണറപ്പായ ഇരിട്ടി ഉപജില്ല 13 സ്വര്‍ണവും 8 വെള്ളിയും 6 വെങ്കലവുമടക്കം 103 പോയിന്റ് നേടി. 7 സ്വര്‍ണവും 12 വെള്ളിയും 9 വെങ്കലവും ഉള്‍പ്പെടെ 91 പോയിന്റോടെ ഇരിക്കൂര്‍ ഉപജില്ലയും 8 സ്വര്‍ണവും 6 വെള്ളിയും 19 വെങ്കലവുമടക്കം 91 പോയിന്റോടെ തളിപ്പറമ്പ് നോര്‍ത്തും മൂന്നാം സ്ഥാനം പങ്കിട്ടു.
സ്‌കൂള്‍ വിഭാഗത്തില്‍ കോഴിച്ചാല്‍ എച്ച്എസ്എസ് 3 സ്വര്‍ണവും 10 വെള്ളിയും 5 വെങ്കലവുമടക്കം 50 പോയിന്റ് നേടി ജേതാക്കളായി. പയ്യന്നൂര്‍ ഉപജില്ലയിലെ തന്നെ പ്രാപ്പൊയില്‍ ജിഎച്ച്എസ്എസ് 3 സ്വര്‍ണവും 6 വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടെ 38 പോയിന്റോടെ റണ്ണറപ്പായി. മൂന്നുവീതം സ്വര്‍ണവും വെള്ളിയും 5 വെങ്കലവുമടക്കം 29 പോയിന്റ് നേടിയ എളയാവൂര്‍ സിഎച്ച്എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിനാണ് മൂന്നാം സ്ഥാനം. സബ് ജൂനിയര്‍ ആണ്‍കുട്ടികളില്‍ 10 വീതം പോയിന്റ് നേടിയ എളയാവൂര്‍ സിഎച്ച്എം എച്ച്എസ്എസിലെ അര്‍ജുന്‍ സുനില്‍കുമാര്‍, കേളകം സെന്റ് തോമസ് എച്ച്എസ്എസിലെ ആര്‍ വൈഷ്ണവ് എന്നിവരെ വ്യക്തിഗത ചാംപ്യന്‍മാരായി തിരഞ്ഞെടുത്തു. ജൂനിയര്‍ വിഭാഗത്തില്‍ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലം ജിഎച്ച്എസ്എസിലെ യു ഗോകുല്‍ കൃഷ്ണന്‍ 15 പോയിന്റോടെ വ്യക്തിഗത ജേതാവായി. സീനിയര്‍ ആണ്‍ വിഭാഗത്തില്‍ 10 വീതം പോയിന്റുകള്‍ നേടിയ മൂന്നുപേരുണ്ട്.
മണത്തണ ജിഎച്ച്എസിലെ കെഎസ് ജഗന്നാഥ്, പട്ടാന്നൂര്‍ കെപിസി എച്ച്എസ്എസിലെ വി ആര്‍ ശ്രീഷ്ണു, കാടാച്ചിറ ഹൈസ്‌കൂളിലെ വി സി കാര്‍ത്തിക് എന്നിവരാണു വ്യക്തിഗത ചാംപ്യന്‍മാര്‍. സീനിയര്‍ പെണ്‍കുട്ടികളില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ വി വി അര്‍ഷാന 13 പോയിന്റോടെ വ്യക്തിഗത ജേത്രിയായി. സബ്ജൂനിയര്‍ പെണ്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ എസ് സോന 15 പോയിന്റോടെ വ്യക്തിഗത പട്ടം ചൂടി. ജൂനിയര്‍ പെണ്‍ വിഭാഗത്തില്‍ കണ്ണൂര്‍ ജിവിഎച്ച്എസ്എസിലെ സ്‌റ്റെല്ല മേരി 15 പോയിന്റോടെ വ്യക്തിഗത ജേതാവായി.
സമാപന സമ്മേളനം എആര്‍ ക്യാംപ് അസി. കമാന്‍ഡര്‍ അബ്ദുല്‍ നിസാര്‍ ഉദ്ഘാടനം ചെയ്തു. ഡിഇഒ യു കരുണാകരന്‍ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ എം പി അനില്‍കുമാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഒ കെ വിനീഷ്, ഹയര്‍സെക്കന്‍ഡറി റീജ്യനല്‍ ഡെപ്യൂട്ടി ഡയരക്ടര്‍ സതി റാണി, വിഎച്ച്എസ്ഇ അസി. ഡയരക്ടര്‍ എം സെല്‍വമണി, തളിപ്പറമ്പ് ഡിഇഒ കെ പി വാസു, ഗോപിനാഥ്, കെ എം സുനില്‍കുമാര്‍, വി എം രാജീവന്‍, പി പി മുഹമ്മദലി, ഷാജു ജോസഫ് സംസാരിച്ചു.
Next Story

RELATED STORIES

Share it