കോള്‍ മുറിയലിന് പിഴ ചുമത്താന്‍ അധികാരം വേണമെന്ന് ട്രായ്

ന്യൂഡല്‍ഹി: കോള്‍ മുറിയലിന് ടെലികോം കമ്പനികള്‍ക്കെതിരേ പിഴ ചുമത്താനുള്ള അധികാരം നല്‍കണമെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) സര്‍ക്കാരിനോടാവശ്യപ്പെട്ടു. അതോറിറ്റിക്ക് ടെലികോം കമ്പനികള്‍ക്കെതിരേ പിഴ ചുമത്താനുള്ള അധികാരമില്ലെന്ന് സുപ്രിംകോടതി അടുത്തിടെ പുറപ്പെടുവിച്ച വിധിയില്‍ നിരീക്ഷിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ അധികാരം അനുവദിക്കണമെന്നാവശ്യപ്പെട്ട് ടെലികോം വകുപ്പിന് എഴുതുന്നതെന്ന് ട്രായ് സെക്രട്ടറി സുധീര്‍ ഗുപ്ത പറഞ്ഞു.
ഓരോ കോള്‍ മുറിയലിനും ഒരു രൂപാവീതം ഫോണ്‍ ഉപഭോക്താക്കള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്ന ട്രായിയുടെ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇന്ത്യന്‍ ടെലിഗ്രാഫ് നിയമത്തില്‍ ഭേദഗതി വരുത്താതെ ഉപഭോക്താകള്‍ക്കു നഷ്ടപരിഹാരം നല്‍കുന്നത് 2009ല്‍ സുപ്രിംകോടതി തടഞ്ഞതിനെ തുടര്‍ന്ന് ഉപഭോക്തൃ കോടതികളും ടെലികോം കമ്പനികളുമായുള്ള കേസുകള്‍ ഏറ്റെടുത്തിരുന്നില്ല.
അതിനിടെ കോള്‍ മുറിയലിനെ കുറിച്ച് മെയ് 3 മുതല്‍ 6 വരെ ഡല്‍ഹിയില്‍ ട്രായ് നടത്തിയ പരിശോധനാഫലം ഇന്നലെ പ്രസിദ്ധീകരിച്ചു.
Next Story

RELATED STORIES

Share it