ernakulam local

കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പന; പ്രതികള്‍ പിടിയില്‍

കാലടി: നീലീശ്വരം ഈറ്റക്കടവ് ഭാഗത്ത് കഞ്ചാവ് വില്‍പന നടത്തിക്കൊണ്ടിരിക്കെ രണ്ടുപേര്‍ പിടിയില്‍.
തൃശൂര്‍ കൈനൂര്‍ നടത്തറ ഇരവിമംഗലം തുമ്പിപ്പള്ളവീട്ടില്‍ സന്ദീപ്(25), തൃശൂര്‍ മുളയം വലക്കാവ് അച്ചന്‍കുന്ന് ഭാഗത്ത് ഷിജോ(20) എന്നിവരെയാണ് കാലടി പോലിസ് അറസ്റ്റു ചെയ്തത്.
ഏകദേശം 1. 470 ഗ്രാം കഞ്ചാവും ഇവരില്‍നിന്നും പിടികൂടി. പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ അനില്‍കുമാര്‍, കാലടി സിഐ വി എസ് നവാസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ രൂപീകൃതമായ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ നിരന്തരവും ജാഗരൂകവുമായ അന്വേഷണത്തിനൊടുവിലാണ് ഇവര്‍ പിടിയിലായത്.
തമിഴ്‌നാട്ടിലെ ഈറോഡില്‍ പോളിഷ് ജോലി ചെയ്യുന്ന പ്രതികള്‍ നാട്ടിലേക്ക് വരുന്ന സമയങ്ങളില്‍ മൊത്തവിലക്ക് കഞ്ചാവ് വാങ്ങിയ ശേഷം ചില്ലറ വ്യാപാരത്തിനായി വിവിധ സ്ഥലങ്ങളില്‍ കൊണ്ടുവന്ന് വില്‍പന നടത്തിവരുന്നതാണ് പതിവ്.
കാലടി പ്രിന്‍സിപ്പല്‍ എസ്‌ഐ അനില്‍കുമാര്‍ ടി മേപ്പിള്ളിയുടെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ക്വാഡുകളായി തിരിഞ്ഞ് മഫ്തിയിലും സൈബര്‍ സെല്ലിന്റെ സഹായത്തോടെ സംശയം തോന്നിയവരുടെ ഫോണ്‍ നമ്പറുകള്‍ പിന്തുടര്‍ന്നുമാണ് പ്രതികളെ പിടികൂടിയത്.
ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനകളില്‍നിന്നും കൃത്യത്തിലുള്‍പ്പെട്ട കൂടുതല്‍ സംഘാംഗങ്ങളെ അന്വേഷിച്ചുവരുന്നുണ്ട്.
അഡി. എസ്‌ഐ പി കെ സുരേന്ദ്രന്‍, പ്രൊബേഷന്‍ എസ്‌ഐ സമ്പത്ത്, സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍മാരായ നന്ദകുമാര്‍, അബ്ദുല്‍ സത്താര്‍, ശ്രീകുമാര്‍, ഉണ്ണി, ബൈജുക്കുട്ടന്‍, സിവില്‍ പോലിസ് ഓഫിസര്‍ അനീഷ്, ബിനു, സാബു എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ കാലടി കോടതിയില്‍ ഹാജരാക്കും.
Next Story

RELATED STORIES

Share it