thrissur local

കോലഴി അപകടം നാടിനെ മുള്‍മുനയില്‍ നിര്‍ത്തി

തൃശൂര്‍: കോലഴിയില്‍ ടാങ്കര്‍ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം മണിക്കൂറുകളോളം നാടിനെ മുള്‍മുനയില്‍ നിര്‍ത്തി. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ലോറിയില്‍നിന്നും ഇന്ധനം ചോര്‍ന്നത് അപകടസാധ്യത വര്‍ധിപ്പിച്ചിരുന്നു. അല്‍പം അശ്രദ്ധപോലും വലിയ അപകടത്തിനിടയാക്കുമെന്ന സാഹചര്യമുണ്ടായിരുന്നു.
ഫയര്‍ഫോഴ്‌സിന്റെയും പോലിസിന്റെയും ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്. പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കുകയാണ് അധികൃതര്‍ ആദ്യം ചെയ്തത്. മറിഞ്ഞ ടാങ്കര്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തിയശേഷം റോഡില്‍ പടര്‍ന്ന പെട്രോള്‍ നിര്‍വീര്യമാക്കാനായി ശക്തമായി വെള്ളംചീറ്റി. അരമണിക്കൂറിലധികം വെള്ളം ചീറ്റിയാണ് റോഡില്‍നിന്നും പെട്രോള്‍ നീക്കംചെയ്തത്. അപകടസാധ്യത മുന്നില്‍കണ്ട് സംഭവസ്ഥലത്തുനിന്നും നാട്ടുകാരെയും യാത്രക്കാരെയും പോലിസ് ഒഴിപ്പിച്ചു പ്രദേശം വടംകെട്ടി തിരിച്ചിരുന്നു.
എസിപിമാരായ എ സി ജോസ്, ജയചന്ദ്രന്‍പിള്ള, ഫയര്‍ഫോഴ്‌സ് ഓഫിസര്‍ എസി ലാസര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
ലോറി ഡ്രൈവറെയും കാറിലുണ്ടായിരുന്നവരെയും പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Next Story

RELATED STORIES

Share it