Second edit

കോലയും നികുതിയും

പഞ്ചസാരയോ മധുരിക്കുന്ന മറ്റു പദാര്‍ഥങ്ങളോ ചേര്‍ത്തു നിര്‍മിക്കുന്ന കോലാ പാനീയങ്ങള്‍ അമേരിക്കയുടെ സംഭാവനയാണ്. വന്‍ ബജറ്റുള്ള പരസ്യങ്ങളുടെ സഹായത്തോടെ ആരോഗ്യത്തിനു വലിയ തോതില്‍ പരിക്കേല്‍പിക്കുന്ന പാനീയങ്ങള്‍ ലോകമെങ്ങും വില്‍ക്കുന്നതില്‍ മുമ്പില്‍ യുഎസ് കമ്പനികള്‍ തന്നെ. ഒരു അമേരിക്കക്കാരന് 140 ലിറ്റര്‍ എന്ന കണക്കിലാണ് കൊക്കകോലയും പെപ്‌സിയും മൃദുലപാനീയം ഉല്‍പാദിപ്പിക്കുന്നത്. തൊട്ടടുത്തുള്ള മെക്‌സിക്കോയില്‍ 2012ല്‍ ഒരാള്‍ പ്രതിവര്‍ഷം ശരാശരി 125 ലിറ്റര്‍ കോല കുടിക്കുന്നു.
കോല കഴിക്കുന്നവരില്‍ അധികവും ദരിദ്രരും വിദ്യാഭ്യാസം കുറഞ്ഞവരും പുരുഷന്മാരുമാണെന്നാണ് അതിനെതിരേ പോരാടുന്ന അമേരിക്കന്‍ ഗ്രന്ഥകാരി മാറിയന്‍ നെസ്‌ലെ പറയുന്നത്. മൃദുലപാനീയങ്ങള്‍ കൊണ്ട് തല്‍ക്കാലം ദാഹം കെടുമെന്നല്ലാതെ മറ്റു യാതൊരു ഗുണവുമില്ല. ഒരു ദിവസം ഒരു ചെറിയ കുപ്പി (370 മില്ലിലിറ്റര്‍) കോല കഴിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത 22 ശതമാനം വര്‍ധിക്കുന്നു. പഞ്ചസാര നിക്കോട്ടിന്‍, കൊെക്കയ്ന്‍ എന്നിവ പോലെ അടിമയാക്കുന്ന വസ്തുവാണ്.
ഇതുകൊണ്ടൊക്കെ പല രാജ്യങ്ങളും കോല പാനീയങ്ങള്‍ക്ക് കൂടുതല്‍ നികുതി ഏര്‍പ്പെടുത്താന്‍ തുടങ്ങി. ഹംഗറി, ഫ്രാന്‍സ്, മെക്‌സിക്കോ, ബാര്‍ബഡോസ്, ചിലി തുടങ്ങിയ രാജ്യങ്ങള്‍ അത്തരം നിയമങ്ങള്‍ കൊണ്ടുവന്നതോടെ കോലയുടെ ഉപയോഗം കുറഞ്ഞുവരുകയാണ്. മെക്‌സിക്കോയില്‍ അതിനനുസരിച്ചു ശുദ്ധജലം കുടിക്കുന്നതിന്റെ അളവ് കൂടി. എന്നാല്‍, പാനീയങ്ങള്‍ ഉല്‍പാദിപ്പിക്കുന്നവര്‍ ചില്ലറക്കാരല്ല. പലയിടത്തും അവര്‍ അധികൃതരെ സ്വാധീനിച്ചോ തെറ്റായ കണക്കുകള്‍ അവതരിപ്പിച്ചോ സ്‌പോര്‍ട്‌സ് പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്‌തോ വിലക്കുകള്‍ മറികടക്കാന്‍ നോക്കുന്നു.
Next Story

RELATED STORIES

Share it