ernakulam local

കോര്‍മല ഇടിച്ചില്‍; മാറ്റിപാര്‍പിച്ച കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാനുള്ള നടപടികള്‍ തുടങ്ങി

മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം കോര്‍മല ഇടിഞ്ഞതിനെത്തുടര്‍ന്ന് മാറ്റിപാര്‍പിച്ച നാലു കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കാനുള്ള നടപടികള്‍ റവന്യൂ അധികൃതര്‍ തുടങ്ങി.
പ്രാരംഭ നടപടികളുടെ ഭാഗമായി തഹസില്‍ദാര്‍ അബ്ബാസിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ കോര്‍മല സന്ദര്‍ശിച്ചു. കഴിഞ്ഞ 17നാണ് കോര്‍മലയുടെ ഒരുഭാഗം ഇടിഞ്ഞുവീണത്.
മുപ്പത് അടിയോളം ഉയരത്തില്‍നിന്നും ഉഗ്രശബ്ദത്തോടെ മലയിടിഞ്ഞു സമീപത്തെ കെട്ടിടത്തിലേക്ക് പതിക്കുകയായിരുന്നു.
എംസി റോഡിന് ചേര്‍ന്ന് മലയിടിഞ്ഞതോടെ ഭീഷണി നിലനില്‍ക്കുന്നത് കണക്കിലെടുത്താണ് നാല് കുടുംബങ്ങളെ സമീപത്തെ സ്‌കൂളിലേക്ക് മാറ്റി പാര്‍പിച്ചത്.
ഇവര്‍ക്ക് സര്‍ക്കാര്‍ ഭൂമി നല്‍കാനുള്ള നടപടിക്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്. നടപടികളുടെ ഭാഗമായി ജിയോളജിക്കല്‍ ഡിപാര്‍ട്‌മെന്റ് ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. മഴക്കാലമാവുന്നതോടെ ഇനിയും മലയിടിച്ചിലിന് സാധ്യതയുണ്ടോയെന്ന് പരിശോധിക്കാനാണ് ഉദ്യോഗസ്ഥര്‍ എത്തുന്നത്.
കഴിഞ്ഞവര്‍ഷം ജൂണില്‍ കോര്‍മലയുടെ രണ്ടേക്കറോളം ഇടിഞ്ഞിരുന്നു. ഇതോടെ സമീപത്തെ കൂറ്റന്‍ ജലസംഭരണിക്കും ഭീഷണി നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it