kozhikode local

കോര്‍പറേഷനില്‍ വോട്ട് ചെയ്തത്  74.78 ശതമാനംപേര്‍

കോഴിക്കോട്: സംസ്ഥാനത്ത് കോര്‍പറേഷനുകളില്‍ ഏറ്റവും കൂടുതല്‍ പോളിങ് നടന്ന കോഴിക്കോട്ട് 74.78 ശതമാനം പേര്‍ വോട്ടു ചെയ്തു. ഏറ്റവും കൂടുതല്‍ പോളിങ് നടന്നത് പുതിയാപ്പയിലും (83.42) കുറവ് വലിയങ്ങാടിയിലുമാണ് (55.65). ഇതില്‍ വലിയങ്ങാടിയില്‍ മാത്രമാണ് അറുപത് ശതമാനത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയത്. കുറ്റിച്ചിറ, ചാലപ്പുറം, മൂന്നാലിങ്ങല്‍, പാറോപ്പടി, ചേവായൂര്‍ എന്നിവിടങ്ങളില്‍ എഴുപത് ശതമാനത്തില്‍ കുറവ് പോളിങ് രേഖപ്പെടുത്തിയപ്പോള്‍ ചെലവൂര്‍, മായനാട്, കോവൂര്‍, കൊമ്മേരി, പുതിയങ്ങാടി, പുതിയാപ്പ എന്നിവിടങ്ങളില്‍ എണ്‍പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട് രേഖപ്പെടുത്തി. കോര്‍പറേഷനിലെ പോളിങ് നില.
എലത്തൂര്‍ 79.72, ചെട്ടിക്കുളം 79.46, എരഞ്ഞിക്കല്‍ 79.94, പുത്തൂര്‍ 76.52, മൊകവൂര്‍ 79.84, കുണ്ടുപ്പറമ്പ് 75.7, കരുവിശ്ശേരി 75.86, മലാപ്പറമ്പ് 74.37, തടമ്പാട്ടുതാഴം 74.32, വേങ്ങേരി75.87, പൂളാടിക്കടവ് 73.27, പാറോപ്പടി 68.98, സിവില്‍സ്റ്റേഷന്‍ 71.1, ചേവരമ്പലം 74.32, വെള്ളിമാട്കുന്ന് 72.54, മൂഴിക്കല്‍ 76.58, ചെലവൂര്‍ 80.03, മായനാട് 82.22, മെഡിക്കല്‍കോളജ് സൗത്ത് 72.09, മെഡിക്കല്‍ കോളജ് 74.1, ചേവായൂര്‍ 69.97, കോവൂര്‍ 80.05, നെല്ലിക്കോട് 76.15, കുടില്‍ത്തോട് 70.39, കോട്ടൂളി 76.74, പറയഞ്ചേരി 75.99, പുതിയറ 71.45, കുതിരവട്ടം 76.92, പൊറ്റമ്മല്‍ 76.18, കൊമ്മേരി 81.44, കുറ്റിയില്‍ത്താഴം 78.28, പൊക്കുന്ന് 78.31, കിണാശ്ശേരി 77.66, മാങ്കാവ് 74.7, ആഴ്ച്ചവട്ടം 75.93, കല്ലായി 78.07, പന്നിയങ്കര 73.89, മീഞ്ചന്ത 78.07, തിരുവണ്ണൂര്‍ 78.08, അരീക്കാട് നോര്‍ത്ത് 75.24, അരീക്കാട് 76.23, നല്ലളം 79.55, കൊളത്തറ 78.12, കുണ്ടായിത്തോട് 76.08, ചെറുവണ്ണൂര്‍ ഈസ്റ്റ് 77.99, ചെറുവണ്ണൂര്‍ വെസ്റ്റ് 77.31, ബേപ്പൂര്‍ പോര്‍ട്ട് 76.4, ബേപ്പൂര്‍ 79.26, മാറാട് 78.46, നടുവട്ടം 70.32, പുഞ്ചപ്പാടം 70.54, അരക്കിണര്‍ 71.28, മാത്തോട്ടം 70.00, കപ്പക്കല്‍ 75.49, പയ്യാനക്കല്‍ 70.69, ചക്കുംകടവ് 72.58 മുഖദാര്‍ 73.14, കുറ്റിച്ചിറ 67.24, ചാലപ്പുറം 66.85, പാളയം 73.01, വലിയങ്ങാടി 55.65, മൂന്നാലിങ്ങല്‍ 66.13, തിരുത്തിയാട് 70.29, എരഞ്ഞിപ്പാലം 67.75, നടക്കാവ് 62.58, വെള്ളയില്‍ 77.46, തോപ്പയില്‍ 77.81, ചക്കോരത്ത്കുളം 71.19, കാരപ്പറമ്പ് 70.33, ഈസ്റ്റ്ഹില്‍ 72.66, അത്താണിക്കല്‍ 68.27, വെസ്റ്റ്ഹില്‍ 76.14, എടക്കാട് 76.17, പുതിയങ്ങാടി 81.11, പുതിയാപ്പ 83.42.
Next Story

RELATED STORIES

Share it