Pathanamthitta local

കോയിപ്രം പഞ്ചായത്തില്‍ നറുക്കെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനം യുഡിഎഫിന്

കോഴഞ്ചേരി: കോയിപ്രം പഞ്ചായത്തില്‍ നറുക്കെടുപ്പില്‍ പ്രസിഡന്റ് യുഡിഎഫിന്, വൈസ് പ്രസിഡന്റ് എല്‍ഡിഎഫിന്.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പതിനഞ്ചാം വാര്‍ഡില്‍ വിജയിച്ച കോണ്‍ഗ്രസിലെ മോന്‍സി കിഴക്കേടത്ത് നറുക്കെടുപ്പില്‍ പ്രസിഡന്റായപ്പോള്‍ എട്ടാം വാര്‍ഡില്‍ വിജയിച്ച എല്‍ഡിഎഫിലെ ശ്രീരേഖ വിജയകുമാര്‍ വൈസ് പ്രസിഡന്റുമായി. ആകെയുള്ള 17 സീറ്റില്‍ യുഡിഎഫ് 7 എല്‍ഡിഎഫ് 5 ബിജെപി 3 സ്വതന്ത്രന്‍ 2 എന്നിങ്ങനെയാണ് കക്ഷി നില. സ്വതന്ത്ര അംഗങ്ങളായ ലില്ലികുട്ടി ചിറ്റേഴത്തും, അഡ്വ. ജെസി ജോര്‍ജ്ജും, എല്‍ഡിഎഫിന് പിന്തുണ നല്‍കിയതോടുകൂടി ഇവരുടെ അംഗസംഖ്യ ഏഴായി ഉയര്‍ന്നു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മോന്‍സി കിഴക്കേടത്തിനെതിരേ സ്വതന്ത്ര അംഗമായ ലില്ലികുട്ടി ചിറ്റേഴത്തായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി ആദ്യ റൗണ്ടില്‍ മാത്രമാണ് മല്‍സരിച്ചത്. ഇരുമുന്നണികള്‍ക്കും ഒരു പോലെ വോട്ട് ലഭിച്ചതിനെതുടര്‍ന്നാണ് നറുക്കെടുപ്പ് വേണ്ടി വന്നത്.
വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി കേരള കോണ്‍ഗ്രസ് എം സ്വതന്ത്ര മോളി മാത്യുവായിരുന്നു സിപിഎമ്മിലെ ശ്രീരേഖ വിജയകുമാറായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഇരുവര്‍ക്കും ഒരുപോലെ വോട്ടു ലഭിച്ചതിനെതുടര്‍ന്ന് നറുക്കെടുപ്പില്‍ ശ്രീരേഖ തിരഞ്ഞെടുക്കുകയായിരുന്നു.
Next Story

RELATED STORIES

Share it