കോയക്കുട്ടി മുസ്‌ല്യാര്‍ അന്തരിച്ചു

കോയക്കുട്ടി മുസ്‌ല്യാര്‍ അന്തരിച്ചു
X
kkആനക്കര: പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റുമായ ആനക്കര സി കോയക്കുട്ടി മുസ്‌ല്യാര്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഇന്നലെ രാത്രി 9.40ന് സ്വവസതിയിലായിരുന്നു അന്ത്യം. സമസ്തകേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് അംഗം, സമസ്ത പരീക്ഷാബോര്‍ഡ്, ജാമിഅ നൂരിയ പരീക്ഷാബോര്‍ഡ്, സമസ്ത പാലക്കാട് ജില്ലാ പ്രസിഡന്റ്, മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്, പൊന്നാനി താലൂക്ക് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പട്ടിക്കാട് ജാമിഅ നൂരിയ്യ, വളാഞ്ചേരി മര്‍കസുത്തര്‍ബിയത്തുല്‍ ഇസ്‌ലാമിയ്യ, വളവന്നൂര്‍ ബാഫഖി യതീംഖാന, താനൂര്‍ ഇസ്‌ലാഹുല്‍ ഉലൂം, ദാറുല്‍ ഹിദായ എടപ്പാള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സാരഥിയും നിരവധി മഹല്ലുകളുടെ ഖാസിയുമായിരുന്നു.
1988 മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മുശാവറ അംഗമായ കോയക്കുട്ടി മുസ്‌ല്യാര്‍ 2001 മുതല്‍ വൈസ് പ്രസിഡന്റായും 2012 മുതല്‍ കാളമ്പാടി മുഹമ്മദ് മുസ്‌ല്യാരുടെ കാലശേഷം പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
1934ല്‍ ചോലയില്‍ ഹസൈനാറിന്റെയും കുന്നത്തേതില്‍ ആഇശത്ത് ഫാത്വിമയുടെയും മകനായിട്ടാണു ജനനം.
കാട്ടിപരുത്തി കുഞ്ഞയിദ്രു മുസ്‌ല്യാരുടെ മകള്‍ കെ കെ ഫാത്വിമയാണു ഭാര്യ. മക്കള്‍: മുഹമ്മദ്‌നൂര്‍ ഫൈസി ആനക്കര (യുഎഇ), അബ്ദുനാസര്‍ ഫൈസി ആനക്കര, ആബിദുല്‍ ഹക്കീം ഫൈസി, അബ്ദുസ്സലാം ഫൈസി, അബ്ദുല്‍സമദ്, ഹാജറ, സഫിയ്യ. മരുമക്കള്‍: കുട്ടിരായിന്‍ ഫൈസി, ഉമര്‍ ഫൈസി, സുലൈഖ, ബുശ്‌റ, ഉമ്മുആയിശ, ഫാത്വിമ, മുബശ്ശിറത്ത്.
Next Story

RELATED STORIES

Share it