കോഫെപോസ ചുമത്തിയ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വര്‍ണക്കടത്ത് കേസിലെ രണ്ടു പ്രതികളെക്കൂടി കോഫെപോസ ചുമത്തി  മൂവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴ മാര്‍ക്കറ്റ് ഭാഗത്ത് കണ്ടോത്തിക്കുടി പുത്തന്‍പുര ഫാസി ല്‍ (29), മൂവാറ്റുപുഴ ഉറവക്കുഴി മേലേത്ത് വീട്ടില്‍ സലിം എന്നിവരെയാണ് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം മൂവാറ്റുപുഴ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ഇതില്‍ ഫാസില്‍  ഇതുവരെ പിടികൊടുക്കാതെ ഒളിവില്‍ കഴിയുകയായിരുന്നു.

സലിമിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയിരുന്നു. ഇവരുള്‍പ്പെടെ കേസിലെ ഒമ്പത് പ്രതികള്‍ക്കെതിരേ കഴിഞ്ഞ ദിവസം കോഫെപോസ ചുമത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കേസിലെ മുഖ്യപ്രതി മൂവാറ്റുപുഴ സ്വദേശി പി എ നൗഷാദ്, എമിഗ്രേഷന്‍ വിഭാഗത്തിലെ പോലിസുകാരനായിരുന്ന ജാബിന്‍ കെ ബഷീര്‍, കള്ളക്കടത്ത് ശൃംഖലയിലെ പ്രധാന കണ്ണിയായ സലിം, വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്‌ലിങ് ജീവനക്കാരായിരുന്ന എറണാകുളം സ്വദേശി ഷിനോയ് കെ മോഹന്‍ദാസ്, ആലപ്പുഴ സ്വദേശി ബിപിന്‍ സ്‌കറിയ  ഫാസില്‍, ഫൈസല്‍, യാസിന്‍, തമ്മനം സ്വദേശി സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കെതിരെയാണ് കോഫെപോസ ചുമത്തിയത്.

ഇതില്‍ നൗഷാദ്, ജാബിന്‍ കെ ബഷീര്‍, ഷിനോയ്, ബിപിന്‍ എന്നിവരെ കഴിഞ്ഞ ദിവസം കസ്റ്റംസിനു മുമ്പാകെ ഹാജരായതിനെ തുടര്‍ന്ന്്  അറസ്റ്റ് ചെയ്തിരുന്നു. ബാക്കിയുളളവര്‍ ഹാജരായാരുന്നില്ല. ഇതേ തുടര്‍ന്ന് പോലിസ് സംഘം പ്രതികളുടെ താമസസ്ഥലത്തെത്തി വീടുവളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഫൈസല്‍, യാസിന്‍, തമ്മനം സ്വദേശി സെയ്ഫുദ്ദീന്‍ എന്നിവരെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

മൂവാറ്റുപുഴ സിഐ വിശാല്‍ ജോണ്‍സണ്‍, കാലടി സിഐ ക്രിസ്പിന്‍ സാം, കോതമംഗലം സിഐ സജീവന്‍, മൂവാറ്റുപുഴ എസ്‌ഐ സമീഷ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കയച്ചു. കോെഫപോസ ചുമത്തിയതിനാല്‍ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കല്‍ കഴിഞ്ഞേ ഇവര്‍ക്ക് ഇനി പുറത്തിറങ്ങാന്‍ കഴിയൂ. മറ്റു പ്രതികളുടെ ഒളിത്താവളത്തെപ്പറ്റി അന്വേഷണം നടത്തിവരികയാണെന്ന് മൂവാറ്റുപുഴ ഡിവൈഎസ്പി പ്രഫുല്ലചന്ദ്രന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it