Sports

കോപ നിറയാന്‍ നാലു നാള്‍

കോപ നിറയാന്‍ നാലു നാള്‍
X
Copa_America_2016_Official_

വാഷിങ്ടണ്‍: ഫുട്‌ബോള്‍ പ്രേമികളെ ഹരംകൊള്ളിക്കാന്‍ ലാറ്റിനമേരിക്കന്‍ മാമാങ്കമായ കോപ അമേരിക്ക വീണ്ടുമെത്തുന്നു. കോപയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പ്രത്യേക ടൂര്‍ണമെന്റിനു വിസില്‍ മുഴങ്ങാന്‍ ഇനി നാലു നാള്‍ മാത്രം. ചരിത്രത്തിലാദ്യമായി ഇത്തവണ ലാറ്റിനമേരിക്കയ്ക്കു പുറത്താണ് ചാംപ്യന്‍ഷിപ്പ് അരങ്ങേറുന്നത്. അമേരിക്കയാണ് കോപയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
16 ടീമുകളാണ് കോപയില്‍ മാറ്റുരയ്ക്കുക. നാലു ടീമുകളെ നാലു ഗ്രൂപ്പുകളിലായാണ് തരംതിരിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ അമേരിക്കയ്‌ക്കൊപ്പം കൊളംബിയ, കോസ്റ്ററിക്ക, പരാഗ്വേ എന്നിവരും ഗ്രൂപ്പ് ബിയില്‍ ബ്രസീല്‍, പെറു, ഇക്വഡോര്‍, ഹെയ്തി എന്നിവരും ഗ്രൂപ്പ് സിയില്‍ ഉറുഗ്വേ, മെക്‌സിക്കോ, വെനിസ്വേല, ജമൈക്ക എന്നിവരും ഗ്രൂപ്പ് ഡിയില്‍ അര്‍ജന്റീന, ചിലി, പാനമ, ബൊളീവിയ എന്നിവരും അണിനിരക്കും. സാന്റ ക്ലാരയിലെ ലെവി സ്റ്റേഡിയത്തില്‍ ശനിയാഴ്ച ഇന്ത്യന്‍ സമയം രാവിലെ ഏഴിന് അമേരിക്കയും കൊളംബിയയും തമ്മിലാണ് ഉദ്ഘാടനമല്‍സരം.
Next Story

RELATED STORIES

Share it