Sports

കോപ ദുരന്തം; ദുംഗയെ ബ്രസീല്‍ പുറത്താക്കി

റിയോ ഡി ജനയ്‌റോ: ബ്രസീല്‍ ദേശീയ ടീം പരിശീലകസ്ഥാനത്തുനിന്ന് കാര്‍ലോസ് ദുംഗയെ ബ്രസീല്‍ ഫുട്‌ബോ ള്‍ ഫെഡറേഷന്‍ പുറത്താക്കി. കോപ അമേരിക്കയില്‍ പ്രാഥമിക റൗണ്ടില്‍ ടീം തോറ്റ് പുറത്തായതിനു പിറകെയാണ് ദുംഗയ്‌ക്കെതിരേ അസോസിയേഷന്‍ അടിയന്തിര നടപടി. സംഘത്തിലുണ്ടായിരുന്ന മറ്റ് ഒഫിഷ്യല്‍സിനെയും പിരിച്ചുവിട്ടിട്ടുണ്ട്.
ദുംഗയും ടീം കോര്‍ഡിനേറ്റര്‍ ഗില്‍മര്‍ റിനാള്‍ഡും പങ്കെടുത്ത ഫുട്ബാള്‍ കോണ്‍ഫെഡറേഷന്‍ യോഗത്തിലായിരു ന്നു തീരുമാനം. ദുംഗയ്ക്ക് പിന്‍ഗാമിയായി കൊറിന്ത്യന്‍സ് പരിശീലകന്‍ ടൈറ്റിനെ പരിഗണിക്കുന്നതായാണ് വിവരം.
കോപയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഹെയ്തിയെ 7-1നു തോല്‍പ്പിച്ച ബ്രസീല്‍ ഇക്വഡോറുമായി സമനിലയും പെറുവിനെതിരേ 0-1നു തോല്‍ക്കുകയും ചെയ്തിരുന്നു. 1987നു ശേഷം ആദ്യമായാണ് ബ്രസീല്‍ പ്രാഥമിക റൗണ്ടില്‍ പുറത്തായത്.
ഇതു രണ്ടാം തവണയാണ് ദുംഗ ബ്രസീല്‍ പരിശീലകസ്ഥാന ത്തു നിന്ന് നീക്കം ചെയ്യപ്പെടുന്നത്. 2006ലെ ലോകകപ്പിനു ശേഷം അദ്ദേഹത്തെ പുറത്താക്കിയിരുന്നു. 2014ലെ ബ്രസീല്‍ ലോകകപ്പില്‍ ജര്‍നിയോട് ബ്രസീല്‍ 1-7നു തോറ്റ് പുറത്തായ ശേഷം അന്നത്തെ പരിശീലകന്‍ ലൂയിസ് ഫിലിപ്പെ സ്‌കൊളാരിക്ക് പകരം ദുംഗയെ വീണ്ടും കോച്ചാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it