കോപ അമേരിക്ക ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു ; അര്‍ജന്റീനയും ചിലിയും ഒരേ ഗ്രൂപ്പില്‍

ന്യൂയോര്‍ക്ക്: ഈ വര്‍ഷം നടക്കാനിരിക്കുന്ന കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ കലാശപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ പോരടിച്ച അര്‍ജന്റീനയും ചിലിയും ഒരേ ഗ്രൂപ്പില്‍ ഇടം നേടിയതാണ് ശ്രദ്ധേയം. ഗ്രൂപ്പ് ഡിയിലാണ് അര്‍ജന്റീനയും ചിലിയും ഇടംപിടിച്ചിരിക്കുന്നത്. ഗ്രൂപ്പിലെ ആദ്യ മല്‍സരം ഇരു ടീമും തമ്മിലാണ്. ജൂണ്‍ ആറിന് അര്‍ജന്റീന-ചിലി മല്‍സരം അരങ്ങേറുന്നത്. കഴിഞ്ഞ തവണ ഫൈനലില്‍ ഇരു ടീമും മുഖാമുഖം വന്നപ്പോള്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ചിലി ചാംപ്യന്‍മാരായിരുന്നു. ഇരുവര്‍ക്കും പുറമേ പനാമ, ബൊളീവിയ എന്നിവരാണ് ഗ്രൂപ്പ് ഡിയില്‍ ഇടം നേടിയ മറ്റു ടീമുകള്‍. മുന്‍ ചാംപ്യന്‍മാരായ ബ്രസീല്‍ ഗ്രൂപ്പ് ബിയിലാണ് ഇടംപിടിച്ചിരിക്കുന്നത്.ഗ്രൂപ്പ് എ: അമേരിക്ക, കൊളംബിയ, കോസ്റ്ററിക്ക, പരാഗ്വേ. ഗ്രൂപ്പ് ബി: ബ്രസീല്‍, ഇക്വഡോര്‍, ഹെയ്ത്തി, പെറു. ഗ്രൂപ്പ് സി: മെക്‌സിക്കോ, ഉറുഗ്വേ, ജമൈക്ക, വെനീസ്വേല. ജൂണ്‍ മൂന്നിന് നടക്കുന്ന ഉദ്ഘാടന മല്‍സരത്തില്‍ ആതിഥേയരായ അമേരിക്ക കൊളംബിയയെ എതിരിടും. ജൂണ്‍ 26നാണ് ടൂര്‍ണമെന്റിന്റെ കലാശപ്പോരാട്ടം അരങ്ങേറുന്നത്.
Next Story

RELATED STORIES

Share it