Sports

കോപ അമേരിക്ക: കൊളംബിയക്ക് മൂന്നാംസ്ഥാനം

അരിസോണ: കോപ അമേരിക്ക ശതാബ്ദി എഡിഷന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കൊളംബിയയുടെ മടക്കം മൂന്നാം സ്ഥാനക്കാരായി. മൂന്നാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മല്‍സരത്തില്‍ കൊളംബിയ ആതിഥേയരായ അമേരിക്കയെ പരാജയപ്പെടുത്തുകയായിരുന്നു. മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കൊളംബിയന്‍ പടയുടെ വിജയം.
കളിയുടെ 31ാം മിനിറ്റില്‍ കാര്‍ലോസ് ബാക്കയുടെ വകയായിരുന്നു കൊളംബിയയുടെ വിജയഗോള്‍. ജെയിംസ് റോഡ്രിഗസിന്റെ മനോഹരമായ ക്രോസ് സാന്റിയാഗോ അരിയസ് ഹെഡ്ഡറിലൂടെ ബാക്കയ്ക്ക് കൈമാറി. ബാക്ക അനായാസം ഗോളാക്കി മാറ്റുകയായിരുന്നു. 2001ന് ശേഷം കൊളംബിയയുടെ ഏറ്റവും വലിയ മുന്നേറ്റമാണിത്.
മല്‍സരത്തിന്റെ ആവേശം കൈയാങ്കളിയിലേക്കും നീണ്ടപ്പോള്‍ ഇരു ടീമിലെയും ഓരോ താരങ്ങള്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്താവുകയും ചെയ്തു. അമേരിക്കയുടെ മൈക്കല്‍ ഒറോസ്‌കോയും കൊളംബിയയുടെ അരിയാസുമാണ് ഇഞ്ചുറിടൈമിലെ കൈയാങ്കളിയെ തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത്.
മല്‍സരത്തില്‍ പന്തടക്കത്തിലും ആക്രമിച്ചു കളിക്കുന്നതിലും കൊളംബിയക്കായിരുന്നു നേരിയ മുന്‍തൂക്കം.
Next Story

RELATED STORIES

Share it