Flash News

കോപ് 21 ഉച്ചകോടിക്ക് പാരീസില്‍ തുടക്കമായി

പാരിസ്: ആഗോളതാപനം നിയന്ത്രിക്കാന്‍ ധാരണയിലെത്തുക, കാലാവസ്ഥാവ്യതിയാനം നേരിടുക തുടങ്ങിയവ ലക്ഷ്യമിടുന്ന കോപ് 21 ഉച്ചകോടിക്ക്് പാരീസില്‍ തുടക്കമായി. ഡിസംബര്‍ 11 വരെ നീളുന്ന ഉച്ചകോടിയില്‍ രാഷ്ട്രത്തലവന്‍മാരും സര്‍ക്കാര്‍ പ്രതിനിധികളുമടക്കം 40,000 പേരാണ് പങ്കെടുക്കുന്നത്.  'ഇത്രയും കുറച്ചുപേരുടെ കൈകളിലേക്ക്് ഇത്രവലിയ ഉത്തരവാദിത്തം വന്നുചേര്‍ന്ന സന്ദര്‍ഭമുണ്ടായിട്ടില്ല, ലോകം നിങ്ങളെ ഉറ്റുനോക്കുകയാണ്്' - എന്നാണ് ഐക്യരാ്ഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാന ചര്‍ച്ചകളുടെ അധ്യക്ഷ ക്രിസ്റ്റ്യാന ഫിഗ്വേഴ്‌സ് ഉച്ചകോടിയെ അഭിസംബോധന ചെയ്ത് പറഞ്ഞത്്്. ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്്്.
കോപന്‍ഹേഗന്‍ സമ്മേളനത്തില്‍ നിന്നു വ്യത്യസ്തമായി ചര്‍ച്ചയുടെ ആരംഭം മുതല്‍ എല്ലാ രാഷ്ട്രനേതാക്കന്‍മാരെയും ചര്‍ച്ചയില്‍ പങ്കെടുപ്പിക്കാനാണ് ഫ്രഞ്ച് സംഘാടകരുടെ നീക്കം. കാര്‍ബണ്‍, ഹരിതഗൃഹവാതക ബഹിര്‍ഗമനം നിയന്ത്രിക്കുന്നതില്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ഫലപ്രദമായ ധാരണയിലെത്താനാവുമെന്നാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോകനേതാക്കളുടെ പ്രതീക്ഷ.
Next Story

RELATED STORIES

Share it