കോപ്റ്റര്‍ ഇടപാട്; സോണിയയെയും മന്‍മോഹനെയും കണ്ടിട്ടില്ലെന്ന് ഇടനിലക്കാരന്‍

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയോ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയോ താന്‍ ഒരിക്കലും കണ്ടിട്ടില്ലെന്ന് ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മൈക്കിള്‍.
ടിവിടുഡെക്കനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയെയും താന്‍ കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അന്നത്തെ വ്യോമസേനാ മേധാവി എസ് പി ത്യാഗിക്ക് ഡല്‍ഹിയില്‍വച്ച് താന്‍ ഹസ്തദാനം നല്‍കിയിട്ടുണ്ട്.
എന്നാല്‍, ഇറ്റാലിയന്‍ വ്യാപാരിയും മറ്റൊരു ഇടനിലക്കാരനുമായ ഗ്വിഡോ ഹസ്‌കെയുമായുള്ള ബന്ധംമൂലം അദ്ദേഹത്തെ പിന്നീട് ഒഴിവാക്കി. തന്റെ ഡ്രൈവര്‍ നാരായണ്‍ ബഹാദൂറിനെ ദുബയിലേക്കു കൊണ്ടുവരാന്‍ താല്‍പര്യപ്പെടുന്നതായും മൈക്കിള്‍ പറഞ്ഞു.
നാരായണ്‍ ബഹാദൂറുമായി അന്വേഷണ ഏജന്‍സികള്‍ അടുത്തകാലം വരെ ബന്ധപ്പെട്ടിരുന്നു.
മൈക്കിളില്‍നിന്നു ബഹാദൂര്‍ പണം കൈപ്പറ്റിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു.
Next Story

RELATED STORIES

Share it