കോപ്റ്റര്‍ ഇടപാട്: ഇന്ത്യയില്‍ വരാന്‍ ഒരുക്കമെന്ന് ഇടനിലക്കാരന്‍

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് കോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്ത്യന്‍ മൈക്കല്‍ അന്വേഷണം നേരിടാന്‍ ഇന്ത്യയിലേക്കു വരാന്‍ ഒരുക്കമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷക റോസ് മേരി പത്രിസാദോസ് അഞ്‌ജോസ് അറിയിച്ചു. എന്നാല്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യിെല്ലന്ന് ഉറപ്പു ലഭിക്കണമെന്നും അവര്‍ പറഞ്ഞു. മിലാനില്‍ നിന്നു ടൈംസ് നൗവിനനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. അറസ്റ്റ് വാറന്റ് ഉള്ളതിനാല്‍ മൈക്കലിന് ഇന്ത്യയിലേക്കു പോകാനാവില്ല. വസ്തുതകള്‍ അറിയിക്കാനും ചോദ്യത്തിന് ഉത്തരം നല്‍കാനും മൈക്കല്‍ തയ്യാറാണ്. എന്നാല്‍ അറസ്റ്റ് പാടില്ല- അഞ്‌ജോസ് പറഞ്ഞു. ദുബയിലാണ് ഇപ്പോള്‍ മൈക്കല്‍ താമസിക്കുന്നത്.
Next Story

RELATED STORIES

Share it