കോപ്റ്റര്‍ ഇടപാട്: ഇടനിലക്കാരനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: അഗസ്താ വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ വിചാരണയ്ക്കായി വിട്ടുതരാന്‍ ഇന്ത്യ ബ്രിട്ടനോടാവശ്യപ്പെട്ടു. ഇന്ത്യയുടെ ആവശ്യം ബന്ധപ്പെട്ട ബ്രിട്ടിഷ് അധികൃതര്‍ പരിഗണിച്ചുവരികയാണെന്നു വിദേശകാര്യ സഹമന്ത്രി വി കെ സിങ് രാജ്യസഭയെ അറിയിച്ചു. കോപ്റ്റര്‍ ഇടപാട് ഉറപ്പാക്കുന്നതിന് 120 കോടി രൂപ കോഴ നല്‍കിയെന്നാണ് ആരോപണം. 2013ലാണ് ആരോപണവുമായി ബന്ധപ്പെട്ട് സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്. മിഷേലിനെതിരേ തിരച്ചില്‍ നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it