കോപ്റ്റര്‍ ഇടപാടിലെ രേഖകള്‍ വെളിപ്പെടുത്തണം

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ടു ചില രേഖകള്‍ വെളിപ്പെടുത്താന്‍ കേന്ദ്ര വിവരാവകാശ കമ്മീഷന്‍ പ്രതിരോധ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. വാങ്ങിയ കോപ്റ്ററുകള്‍ തിരിച്ചയക്കുന്നതു സംബന്ധിച്ച അറ്റോര്‍ണി ജനറലിന്റെ അഭിപ്രായവും ഇറ്റലിയിലെ കോടതി നടപടികളുമായി ബന്ധപ്പെട്ട രേഖകളും ഇവയില്‍പ്പെടും.
കോപ്റ്റര്‍ കരാര്‍ റദ്ദാക്കിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരാവകാശ നിയമ പ്രകാരം അവ വെളിപ്പെടുത്താനാവുമോ എന്ന് കമ്മീഷന്‍ പരിശോധിക്കുമെന്നു വിവരാവകാശ കമ്മീഷണര്‍ ദിവ്യപ്രകാശ സിന്‍ഹ പറഞ്ഞു. വിവരാവകാശ പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാള്‍ സമര്‍പ്പിച്ച ഹരജിയിലാണ് കമ്മീഷന്റെ ഉത്തരവ്. കരാറുമായി ബന്ധപ്പെട്ട് ഇന്ത്യ സ്വീകരിച്ച ബാങ്ക് ഗ്യാരണ്ടി തുകയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ പ്രതിരോധ മന്ത്രാലയത്തിന് കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it