Flash News

കോപ്പ അമേരിക്കയില്‍ ചിലിക്ക് കിരീടം

കോപ്പ അമേരിക്കയില്‍ ചിലിക്ക് കിരീടം
X
കോപ്പ അമേരിക്ക ഫുട്‌ബോളിന്റെ ഫൈനലില്‍ ലയണല്‍ മെസ്സി പെനാല്‍ടി ഷൂട്ടൗട്ട് പാഴാക്കിയതിലൂടെ അര്‍ജന്റീനയെ 4-2 എന്ന സ്‌കോറില്‍ ചിലി പരാജയപ്പെടുത്തി. ഇതോടെ തുടര്‍ച്ചയായ രണ്ടാം തവണയും ചിലി കിരീടം ചൂടി.

copa america
ചിലിക്ക് വേണ്ടി ആദ്യം കിക്ക് ചെയ്ത വിദാലിന്റെ ഷോട്ട് അര്‍ജന്റീനന്‍ ഗോളി റൊമേരോ തടഞ്ഞു. എന്നാല്‍ തുടര്‍ന്ന് കിക്ക് ചെയ്ത കാസ്റ്റിലോ, അരാന്‍ഗ്യൂസ്, ബ്യൂസിഞോര്‍, സില്‍വ എന്നിവരുടെ ഷോട്ടുകള്‍ വല ഇളക്കി.

പെനാല്‍ടി ഷൂട്ടൗട്ടില്‍ മെസ്സിക്ക് പുറമെ ബിഗ്ലിയയും പന്ത് പുറത്തേക്കടിച്ചു. കളിച്ച 120 മിനുറ്റ് സമയവും ഇരു ടീമുകളും ഗോളുകളൊന്നും നേടിയില്ല.

കഴിഞ്ഞ വര്‍ഷത്തെ കോപ്പയുടെ തനിയാവര്‍ത്തനമായിരുന്നു ഇക്കുറിയും. 4-1 എന്ന സ്‌കോറിനായിരുന്നു കഴിഞ്ഞ തവണ ഷൂട്ടൗട്ടില്‍ അര്‍ജന്റീനയെ ചിലി പരാജയപ്പെടുത്തിയത്.

messi

കഴിഞ്ഞ ലോക കപ്പ് ഫൈനലിലും, കോപ്പ ഫൈനലിലും നേരിട്ട തോല്‍വികള്‍ക്ക് പ്രതികാരം വീട്ടി കിരീടവുമായി നാട്ടിലേക്കു വണ്ടി കയറാനുള്ള തയ്യാറെടുപ്പോടെയാണ് മെസ്സിയും അര്‍ജന്റീനയും കളത്തിലിറങ്ങിയിരുന്നത്. എന്നാല്‍, കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിന്റെ തനിയാവര്‍ത്തനത്തിലൂടെ ചിലി ഇക്കുറിയും കപ്പില്‍ മുത്തമിട്ടു. Chile's Francisco Silva5

[related] 2014ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ജര്‍മ്മനിയോടും കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോടും തോറ്റ അര്‍ജന്റീന 1993ല്‍ നടന്ന കോപ്പ അമേരിക്ക ഫൈനലിലാണ് അവസാനമായി കിരീടം നേടിയത്. അന്ന് മെക്‌സിക്കോയെ 2-1ന് പരാജയപ്പെടുത്തിയാണ് കിരീടം ചൂടിയത്.

Next Story

RELATED STORIES

Share it