കോന്റെ ചെല്‍സി പരിശീലകനാവും

ലണ്ടന്‍: ഇറ്റാലിയന്‍ ഫുട്‌ബോള്‍ ടീം കോച്ച് അന്റോണിയോ കോന്റെ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരായ ചെല്‍സിയുടെ പുതിയ പരിശീലകനായി സ്ഥാനമേല്‍ക്കും. ജൂണില്‍ നടക്കാനിരിക്കുന്ന യൂറോ കപ്പിനുശേഷം അദ്ദേഹം ഇറ്റാലിയന്‍ ടീം വിടും. അതിനുശേഷം ചെല്‍സിയുമായി മൂന്നു വര്‍ഷത്തെ കരാറില്‍ കോന്റെ ഒപ്പുവയ്ക്കുമെന്ന് ഡെയ്‌ലി മെയ്ല്‍ റിപോര്‍ട്ട് ചെയ്തു.
യുവന്റസിനെ 2012 മുതല്‍ 14 വരെ തുടര്‍ച്ചയായി മൂന്നു വര്‍ഷം ഇറ്റാലിയന്‍ ലീഗില്‍ ജേതാക്കളാക്കാന്‍ കോന്റെയ്ക്കായിട്ടുണ്ട്. പുറത്താക്കപ്പെട്ട ജോസ് മൊറീഞ്ഞോയ്ക്കു പകരം ഡച്ചുകാരനായ ഗസ് ഹിഡിങ്കാണ് ഇപ്പോള്‍ ചെല്‍സിയുടെ താല്‍ക്കാലിക കോച്ചായി പ്രവര്‍ത്തിക്കുന്നത്.
Next Story

RELATED STORIES

Share it