Flash News

കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ; അന്വേഷണ സംഘം റിപ്പോര്‍ട്ട് ഹൈക്കോടതയില്‍ സമര്‍പ്പിച്ചു

കോന്നിയിലെ പെണ്‍കുട്ടികളുടെ മരണം ആത്മഹത്യ; അന്വേഷണ സംഘം റിപ്പോര്‍ട്ട് ഹൈക്കോടതയില്‍ സമര്‍പ്പിച്ചു
X
konni-girls

കൊച്ചി: കോന്നിയിലെ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ മരണം ആത്മഹത്യയാണെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടിട്ടില്ലെന്നും മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഹൈക്കോടതയില്‍ സമര്‍പ്പിച്ചു.
കഴിഞ്ഞ ജൂലായ് ഒമ്പതിനാണ് കോന്നി സ്വദേശികളായ ആതിര ആര്‍ നായര്‍, എസ് രാജി, ആര്യാ സുരേഷ് എന്നിവരെ കാണാതായത്. പിന്നീട് ഇവരെ പാലക്കാട് പൂക്കോട്ട് കുന്ന് റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പത്താം ക്ലാസ്സില്‍ മികച്ച ജയം നേടിയ മൂവര്‍ക്കും പഌസ് ടുവില്‍ മാര്‍ക്ക് കുറയുമോ എന്ന ആശങ്ക ഉണ്ടായിരുന്നു. കൂടാതെ സാമ്പത്തികമായി പിന്നോട്ടായതും വിദ്യാര്‍ത്ഥിനികളെ അലട്ടിയിരുന്നു.പള്‌സ് ടൂ ഫലം വരാനിരിക്കെയാണ് മൂവരും ആത്മഹത്യ ചെയ്തത്.  മരിച്ചവരില്‍ ആതിര മാത്രമാണ് ഫലം വന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും ജയിച്ചത്. കേസില്‍ മറ്റ് അന്വേഷണം ആവശ്യമില്ലെന്നും പോലിസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it