കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കെതിരേ പാര്‍ട്ടി നേതാവിന്റെ മകന് മല്‍സരിക്കുന്നു
BY ajay G.A.G19 Oct 2015 10:36 AM GMT
ajay G.A.G19 Oct 2015 10:36 AM GMT
ഹരിപ്പാട്: പള്ളിപ്പാട് ജില്ലാ ഡിവിഷനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് സംസ്ഥാന കോണ്‍ഗ്രസ് നേതാവിന്റെ മകന് പ്രധാന എതിരാളി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോണ്തോമസിനെതിരെയാണ് കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന നേതാവ് ലാല്‍വര്‍ഗീസ് കല്പകവാടിയുടെ മകന് അംപു വര്‍ഗീസ് വൈദ്യന് സ്ഥാനാര്‍ഥിയായത്.
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായാണ് അംപു വര്‍ഗീസ് ഗോദയില്‍ ഇറങ്ങുന്നത്. ഹരിപ്പാട് ജില്ലാ ഡിവിഷന് എന്നായിരുന്നു പള്ളിപ്പാട് ഡിവിഷന്റെ പഴയ പേര്. ഹരിപ്പാട് ഗ്രാമപ്പഞ്ചായത്ത് നഗരസഭ ആയതോടെയാണ് ഈ മാറ്റം സംഭവിച്ചത്. വീയപുരം, ചെറുതന, പള്ളിപ്പാട്, ചേപ്പാട്, എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ഈ ഡിവിഷന്റെ പരിധി. ഇതില്‍ വീയപുരം ഗ്രാമപ്പഞ്ചായത്ത് എല്‍ഡിഎഫ് ഭരണത്തിലും ചെറുതന, പള്ളിപ്പാട്, ചേപ്പാട് എന്നീ ഗ്രാമപ്പഞ്ചായത്തുകള്‍ യു ഡിഎഫ് ഭരണത്തിലുമാണ്.
1991 ല്‍ രൂപീകരിച്ച ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പി ല്‍ എല്‍ഡിഎഫിലെ മാത്യു ഏബ്രഹാം വിജയം നേടി. 95 ല്‍ രൂപീകൃതമായ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടു തവണയും എള്.ഡി.എഫിലെ അഡ്വ.ബി രാജശേഖരനും, യു.ഡി.എഫിലെ, ജോണ്‍തോമസ്, ശ്രീദേവീരാജന് എന്നിവര്‍ ഓരോ തവണയും ഇവിടെ വിജയം നേടിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചരണം ശക്തമായിരിക്കെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ എസ് മോഹന്‍ദാസ്. ബിജെപി സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT