കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സിപിഎമ്മും ബിജെപിയും ഒന്നിക്കുന്നു: സുധീരന്‍

തിരുവനന്തപുരം: അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ സിപിഎമ്മും ബിജെപിയും ഒന്നിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇന്ദിരാഭവനില്‍ സംഘടിപ്പിച്ച നേതാക്കള്‍ക്കായുള്ള പ്രസംഗക്കളരി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിഹാറില്‍ സോണിയാഗാന്ധിയുടെ പിന്തുണയോടെ മഹാസഖ്യം രൂപീകരിച്ചപ്പോള്‍ സിപിഎം അതില്‍നിന്ന് വിട്ടുനിന്നു. ഇത് ബിജെപിയെയാണ് സഹായിച്ചത്. അത്‌പോലെ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്കെതിരേ പാര്‍ലമെന്റില്‍ ബിജെപി എംപി കൂടിയായ കീര്‍ത്തി ആസാദ് അഴിമതി ആരോപണമുന്നയിച്ചപ്പോള്‍ ഇതിനെ പിന്തുണയ്ക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. ഇക്കാര്യത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമായപ്പോള്‍ നിര്‍വികാരമായ നിലപാടാണ് സിപിഎം സ്വീകരിച്ചത്.
രാഷ്ര്ട്രീയമായും സാമ്പത്തികമായും സ്വാര്‍ഥ താല്‍പര്യമുള്ളവര്‍ സര്‍ക്കാരിനെയും യുഡിഎഫിനെയും ദുര്‍ബലമാക്കാന്‍ നടത്തുന്ന നീക്കങ്ങളെ രാഷ്ട്രീയമായും നിയമപരമായും ചെറുക്കുമെന്ന് സുധീരന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it