കോണ്‍ഗ്രസ് വിമതന്‍ പി കെ രാഗേഷ് അഴീക്കോട്ട് മല്‍സരിക്കും

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് വിമതനും കോര്‍പറേഷന്‍ കൗണ്‍സിലറുമായ പി കെ രാഗേഷ് അഴീക്കോട് നിയോജക മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഐക്യജനാധിപത്യ സംരക്ഷണ സമിതി എന്ന പേരിലാണ് മല്‍സരത്തിനിറങ്ങുക. നാമനിര്‍ദേശ പത്രിക നല്‍കുന്നതോടെ പരസ്യപ്രചാരണത്തിനിറങ്ങാനാണ് തീരുമാനം.
അഴീക്കോടിനു പുറമേ കണ്ണൂരിലും സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്നും കണ്ണൂരിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കുമെന്നും പി കെ രാഗേഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, കനത്ത പോരാട്ടം നടക്കുന്ന അഴീക്കോട്ട് രാഗേഷിന്റെ സ്ഥാനാര്‍ഥിത്വം യുഡിഎഫിന് തലവേദന സൃഷ്ടിക്കും. പള്ളിക്കുന്ന് ഉള്‍പ്പെടുന്ന അഴീക്കോട് മണ്ഡലത്തില്‍ തനിക്ക് 3,000 വോട്ടുണ്ടെന്നാണ് രാഗേഷിന്റെ അവകാശവാദം.
മുസ്‌ലിംലീഗ് സ്ഥാനാര്‍ഥി കെ എം ഷാജിയാണ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേരിയ ഭൂരിപക്ഷത്തിലാണ് കെ എം ഷാജി മണ്ഡലത്തില്‍ നിന്നു വിജയിച്ചത്. രാഗേഷ് സ്ഥാനാര്‍ഥിയാവുന്നതോടെ കോണ്‍ഗ്രസ്സിന്റെ വോട്ടില്‍ വിള്ളല്‍ വീഴ്ത്തുമെന്നാണു നിഗമനം. എം വി രാഘവന്റെ മകനും മാധ്യമപ്രവര്‍ത്തകനുമായ എം വി നികേഷ്‌കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
Next Story

RELATED STORIES

Share it