malappuram local

കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് തര്‍ക്കം; കൂട്ടിലങ്ങാടിയില്‍ യുഡിഎഫ് ചെയര്‍മാന്‍ രാജിവച്ചു

കൂട്ടിലങ്ങാടി: പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയര്‍മാന്‍ വി മന്‍സൂര്‍ സ്ഥാനം രാജിവച്ച് ഡിസിസി പ്രസിഡന്റിനു കത്തു നല്‍കി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സംസ്ഥാന-ജില്ലാ കമ്മിറ്റികളുടെ ശക്തമായ നിര്‍ദേശങ്ങളെ തുടര്‍ന്ന് യുഡിഎഫില്‍ വലിയ വിട്ടുവീഴ്ചയ്ക്കു കോണ്‍ഗ്രസ് തയ്യാറായെങ്കിലും മുസ്‌ലിംലീഗ് ചതിക്കുകയായിരുന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
പഞ്ചായത്തിലെ 19 സീറ്റില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസ് ഏഴു സീറ്റില്‍ മല്‍സരിച്ചിരുന്നു. ഇത്തവണ വലിയ വിട്ടുവീഴ്ച ചെയ്ത് അഞ്ച് സീറ്റില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. അഞ്ച് സീറ്റില്‍ രണ്ട് ജനറല്‍ സീറ്റുകളിലും മുസ്‌ലിംലീഗ് റിബലുകളെ വച്ചു. മുസ്‌ലിംലീഗ് മല്‍സരിച്ച 14 സീറ്റില്‍ ഒന്നില്‍പോലും കോണ്‍ഗ്രസ് റിബലുകളെ വച്ചിരുന്നില്ല.
പഞ്ചായത്ത് ലീഗ് നേതൃത്വത്തിന്റെ ഒരുവിഭാഗം നേതാക്കളാണ് റിബലുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. യുഡിഎഫ് ചര്‍ച്ചയില്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് അനുവദിച്ചു തരികയും ശേഷം കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാനുള്ള അവരുടെ കുല്‍സിത ബുദ്ധിയാണ് 53 വര്‍ഷ ചരിത്രത്തിലാദ്യമായി കൂട്ടിലങ്ങാടി പഞ്ചായത്തില്‍ എല്‍ഡിഎഫ് അധികാരത്തില്‍വരാന്‍ കാരണം.
മുസ്‌ലിംലീഗിലെ ഒരുവിഭാഗം നേതാക്കളാണ് കൂട്ടിലങ്ങാടി പഞ്ചായത്തിന്റെ ചരിത്രത്തിലാദ്യമായി എല്‍ഡിഎഫിന് ഭരിക്കാനുള്ള അവസരമുണ്ടാക്കിയതെന്നും പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാന്‍ ഡിസിസി പ്രസിഡന്റിനു നല്‍കിയ രാജിക്കത്തില്‍ പറയുന്നു.
Next Story

RELATED STORIES

Share it