കോണ്‍ഗ്രസ് ബന്ധം; ഇടതു മുന്നണിയില്‍ ഭിന്നത

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാനുള്ള സിപിഎമ്മിന്റെ നീക്കത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നത. പശ്ചിമ ബംഗാളിലെ ഒരു വിഭാഗം സിപിഎം നേതാക്കള്‍ കോണ്‍ഗ്രസ് ബന്ധത്തെ അനുകൂലിക്കുമ്പോള്‍ മുന്നണിയിലെ മറ്റു ഘടക കക്ഷികള്‍ അതിനെതിരാണ്. എന്നാ ല്‍ ബംഗാളിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനെ നേരിടാന്‍ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കണമെന്നു വാദിക്കുന്നുണ്ട്. പശ്ചിമബംഗാ ള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആധിര്‍ ചൗധരിയടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ സഖ്യത്തിന് അനുകൂലമാണ്.
ബംഗാളില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയാല്‍ കേരളത്തില്‍ അത് പാര്‍ട്ടിയുടെ വിജയസാധ്യതയെ ബാധിക്കുമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പറഞ്ഞു. ബംഗാളിനൊപ്പമാണ് കേരളത്തിലും നിയമസഭാ തിഞ്ഞെടുപ്പ് നടക്കുക.തൃണമൂല്‍ കോ ണ്‍ഗ്രസ്സിനെ അധികാരത്തി ല്‍നിന്നു പുറത്താക്കാന്‍ ബംഗാളി ല്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതര കക്ഷികളുമായി പാര്‍ട്ടി സഖ്യമുണ്ടാക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് നേതാവ് പറഞ്ഞു. എന്തായാലും ജനാഭിപ്രായം കണക്കിലെടുത്തുകൊണ്ടായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍, കോണ്‍ഗ്രസ് സഖ്യം പാര്‍ട്ടിയുടെ ഓദ്യോഗിക നിലപാടിനെതിരാണെന്നാണ് കേരള നേതാക്കള്‍ പറയുന്നത്. ബിജെപിയെയും കോണ്‍ഗ്രസ്സിനെയും പൊതുശത്രുവായി കരുതുന്നതാണ് ഔദ്യോഗിക നിലപാട്.
കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ ഒരു ഔദ്യാഗിക നയം അംഗീകരിച്ചിട്ടുണ്ട്. ഒരോ സംസ്ഥാനവും കൈക്കൊള്ളുന്ന തിരഞ്ഞെടുപ്പ് നയം ഔദ്യാഗിക നിലപാടിന് വിരുദ്ധമാവാന്‍ പാടില്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ബംഗാളിലും കേരളത്തിലും എടുക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രം പരസ്പരം വിരുദ്ധമാവരുതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി പ്ലീനത്തില്‍ പങ്കെടുക്കാനെത്തിയ മറ്റ് കേരള നേതാക്കള്‍ക്കും ബേബിയുടെ അഭിപ്രായം തന്നെയാണ്.
സിപിഎം ഒരു ദേശിയ പാര്‍ട്ടിയാണെന്നും രണ്ടു സംസ്ഥാനങ്ങള്‍ക്ക് രണ്ടു നയം സ്വീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് മറ്റൊരു കേരള നേതാവ് പറഞ്ഞത്.സംസ്ഥാന തലത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്ത് ജനുവരിയില്‍ കേന്ദ്രകമ്മിറ്റിക്കും പോളിറ്റ് ബ്യൂറോയ്ക്കും റിപോര്‍ട്ട് നല്‍കാന്‍ കേന്ദ്ര നേതൃത്വം ബംഗാള്‍ ഘടകത്തിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.അതത് സംസ്ഥാന കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നയം കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി പറഞ്ഞു. സംസ്ഥാനങ്ങളിലെ പ്രത്യേക സാഹചര്യമനുസരിച്ചു നയത്തില്‍ അയവു വരുത്താമെങ്കിലും അത് ഔ ദ്യോഗിക നിലപാടിനെതിരാവരുതെന്ന് യെച്ചൂരിയും പ്രകാശ് കാരാട്ടും നേരത്തേ വ്യക്തമാക്കിയിരുന്നു.ഗൗതം ദേവ് അടക്കമുള്ള ബംഗാള്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ സൂചിപ്പിക്കുന്നത് അടുത്ത തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാവുമെന്നു തന്നെയാണ്. ഘടക കക്ഷികളായ ആര്‍എസ്പിക്കും ഫോര്‍വേഡ് ബ്ലോക്കിനും കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നതിനോട് യോജിപ്പില്ല.
Next Story

RELATED STORIES

Share it