കോണ്‍ഗ്രസ് പാര്‍ട്ടി മരിച്ചവരെപ്പോലെ: നരേന്ദ്ര മോദി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പാര്‍ട്ടി മരിച്ചവരെപ്പോലെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അ വരെ ആര്‍ക്കും കുറ്റംപറയാന്‍ പറ്റില്ല. മരിച്ചവരെക്കുറിച്ച് എല്ലാവരും നല്ലത് പറയണമെന്നാണ്. ഒരാള്‍ മരിച്ചാല്‍ അയാള്‍ കാന്‍സര്‍ വന്നു മരിച്ചെന്നോ പ്രായക്കൂടുതല്‍കൊണ്ട് മരിച്ചെന്നോ എല്ലാമാണ് പറയുക. കുറ്റം കാ ന്‍സറിനോ പ്രായത്തിനോ ആയിരിക്കും. അല്ലാതെ ആരും മരണത്തെ കുറ്റപ്പെടുത്തില്ല. കോണ്‍ഗ്രസ്സും ഇതുപോലെയാണ്. രാജ്യസഭയില്‍ സംസാരിക്കവേ നരേന്ദ്രമോദി പറഞ്ഞു.
തങ്ങള്‍ കോണ്‍ഗ്രസ്സിനെ വിമര്‍ശിച്ചാല്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ ആക്രമിക്കുകയാണെന്ന് പറയും. മൈക്രോ സ്‌കോപ്പ് വച്ചാണ് കോണ്‍ഗ്രസ് തന്റെ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ നിരീക്ഷിക്കുന്നത്. നിങ്ങള്‍ ബൈനോക്കുലറാണ് ഉപയോഗിക്കേണ്ടത്. എന്നാല്‍, നിങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ തുടങ്ങി വച്ചതാണ് നിങ്ങള്‍ വിമര്‍ശിക്കുന്ന പല കാര്യങ്ങളുമെന്ന് കണ്ടെത്താന്‍ കഴിയും.നിങ്ങള്‍ അലങ്കോലപ്പെടുത്തിയതെല്ലാം വൃത്തിയാക്കിയെടുത്തു തളര്‍ന്നിരിക്കുകയാണ് തങ്ങളെന്നും മോദി പറഞ്ഞു. 2022ഓടെ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മോദി ആവര്‍ത്തി ച്ചത് പ്രതിപക്ഷാംഗങ്ങള്‍ ശബ്ദമുയര്‍ത്താന്‍ കാരണമായി. മന്‍മോഹന്‍ സിങിനെപ്പോലെ സാമ്പത്തിക വിദഗ്ധനല്ല താനെന്നായിരുന്നു മോദിയുടെ മറുപടി. എന്നാലും അത് സാധ്യമാണ്. ദാരിദ്ര്യത്തിന്റെ കാഠിന്യത്തിന് താന്‍ സാക്ഷിയായിട്ടുണ്ട്. അവരെ അതില്‍നിന്ന് രക്ഷപ്പെടുത്താന്‍ വിനീതമായ ശ്രമമാണ് താന്‍ നടത്തുന്നത്. മോദി പറഞ്ഞു.
ബാക്കിയുള്ള ബില്ലുകള്‍കൂടി പാസാക്കാന്‍ സഹായിക്കണമെന്ന് പ്രധാനമന്ത്രി പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു. രാജ്യം അതിനായി കാത്തിരിക്കുകയാണ്. രാജ്യത്ത് രണ്ടു തരത്തിലുള്ള ജനങ്ങളുണ്ടെന്ന് ഇന്ദിരാഗാന്ധിയുടെ വാക്കുകളെ ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു. പാവപ്പെട്ടവരാണ് വൃത്തിയില്ലാത്ത അന്തരീക്ഷത്തിന്റെ ഏറ്റവും വലിയ ഇരകള്‍. അവര്‍ക്ക് കൂടുതല്‍ പണം മരുന്നിന് ചിലവാക്കേണ്ടി വരുന്നു. മോദി പറഞ്ഞു.
Next Story

RELATED STORIES

Share it