Idukki local

കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് ധാരണയായി; മുന്നണികള്‍ പോരിനിറങ്ങുന്നു

ജില്ലയില്‍ ഭരണം പിടിക്കാന്‍ മുന്നണികള്‍ പോരിനിറങ്ങി. യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസ്സും കോണ്‍ഗ്രസ്സും സീറ്റുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായി. കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അതത് പഞ്ചായത്തുകളില്‍ ചര്‍ച്ച നടത്തിയാണ് സീറ്റു വിഭജനം തീരുമാനിച്ചത്.

തൊടുപുഴ: ജില്ലയില്‍ ഭരണം പിടിക്കാന്‍ മുന്നണികള്‍ പോരിനിറങ്ങി.യു.ഡി.എഫില്‍ കേരള കോണ്‍ഗ്രസും കോണ്‍ഗ്രസും സീറ്റുകള്‍ സംബന്ധിച്ച ഏകദേശ ധാരണയായി. കോണ്‍ഗ്രസ്,കേരളാ കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അതത് പഞ്ചായത്തുകളില്‍ ചര്‍ച്ച നടത്തിയാണ് സീറ്റു വിഭജനം തീരുമാനിച്ചത്. ഗ്രാമപഞ്ചായത്ത് തലത്തില്‍ തീരുമാനമാകാത്തതും ബ്‌ളോക്ക്്്്്്്്്്്്്്്് വാര്‍ഡുകള്‍ ,ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവിടങ്ങളിലെ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകളാണ് ഇന്നലെ നടന്നത്.എന്നാല്‍ അന്തിമ തീരുമാനം 11 ന്്്്് തൊടുപുഴയില്‍ നടക്കുന്ന യു.ഡി.എഫ്.യോഗത്തില്‍ ഉണ്ടാവും.ചര്‍ച്ചയില്‍ റോയി കെ പൗലോസ്,എം ടി തോമസ്,എസ് അശോകന്‍,ഇ എം ആഗസ്തി,റോഷി അഗസ്റ്റിന്‍ എം.എല്‍.എ,.കെ ഐ ആന്റണി,അലക്‌സ് കോഴിമല,എം ജെ ജേക്കബ്് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇവര്‍ക്ക്്് മേല്‍ക്കൈ ഉള്ള തൊടുപുഴ,ഇടുക്കി നിയോജക മണ്ഡലങ്ങളിലാണ്  കൂടുതല്‍ സീറ്റ്്് ചോദിച്ചിരിക്കുന്നത്്.ഇവിടെ നിലവിലുള്ള രണ്ട്്് എം.എല്‍.എമാരും മാണി ഗ്രൂപ്പിന്റേതാണ്.തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ 8 സീറ്റാണ് ഇവരുടെ ആവശ്യം.കഴിഞ്ഞ തവണ ആറു സീറ്റില്‍ മത്‌സരിച്ചെങ്കിലും  3 എണ്ണമേ വിജയിച്ചുള്ളൂ. ജില്ലാ പഞ്ചായത്തില്‍ ആറു സീറ്റാണ് ആവശ്യപ്പെട്ടത്്.നിലവില്‍ അഞ്ചിടങ്ങളില്‍ കേരളാ കോണ്‍ഗ്രസ് അംഗങ്ങളുണ്ട്. നിലവില്‍ അഞ്ചു പേര്‍ വിജയിച്ച തൊടുപുഴ ബ്‌ളോക്കില്‍ ആറും ഇളം ദേശത്ത്് ആറും അഴുതയില്‍ മൂന്നും ഇടുക്കിയില്‍ അഞ്ചും നെടുങ്കണ്ടത്ത്്് രണ്ടുമാണ് പാര്‍ട്ടി ആവശ്യപ്പട്ടത്.ബൈസണ്‍വാലി ,മാങ്കുളം,ഇരട്ടയാര്‍,വാഴത്തോപ്പ്്,ആലക്കോട്,,മരിയാപുരം, തുട്ങ്ങിയ പഞ്ചായത്തുകളിലെ സീറ്റു വിഭജനമാണ് യു.ഡി.എഫിന് തലവേദനയായത്്്. മന്ത്രിയുടെ പഞ്ചായത്തായ പുറപ്പുഴയില്‍ 8 സീറ്റും കരിങ്കുന്നത്ത്് 7 സീറ്റും മണക്കാട് ആറു സീറ്റും കരിമണ്ണൂരില്‍ അഞ്ചു സീറ്റും നല്‍കാന്‍ ഏകദേശ  ധാരണയായിട്ടുണ്ട.്്്കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ 7 സീറ്റെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. ജില്ലയില്‍ ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലുമായി 50 സീറ്റുകളാണ് ആവശ്യപ്പെട്ടത്്. നിലവില്‍  ആകെ 33 ഇടങ്ങളിലാണ് ലീഗ്്് ഭരിക്കുന്നത്്്.കഴിഞ്ഞ തവണ 42 സീറ്റിലാണ് ലീഗ് ഭരിച്ചത്. തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ എട്ടു സീറ്റുകളാണ് മുസ്ലിംലീഗ് ആവശ്യപ്പെട്ടത്്.ഇതില്‍ ഏഴും  ലീഗിന്റെ സിറ്റിങ്ങ് സീറ്റുകളാണ്്.7,8,9,14,15,16,,17,18 വാര്‍ഡുകളില്‍ ലീഗ്്് സ്ഥാനാര്‍ത്ഥികളെ ഇറക്കിത്തുടങ്ങി.ജില്ലാപഞ്ചായത്തില്‍ അടിമാലി ഡിവിഷനാണ്്് ചോദിച്ചത്്.ഇത് ജനറല്‍ വാര്‍ഡാണ്. 4 ബ്‌ളോക്ക്്് പഞ്ചായത്തുകളിലായി 6 വാര്‍ഡുകള്‍ ആവശ്യപ്പെട്ടു.ഉടുമ്പന്‍ചോലയില്‍ തൂക്കുപാലം,ആഴുതയില്‍ കുമളി,തൊടുപുഴയില്‍ ഇടവെട്ടി,കുമാരമംഗലം,ഇളംദേശത്ത്് വണ്ണപ്പുറം,ഉടുമ്പന്നൂര്‍ എന്നിവിടങ്ങളിലാണ് ലീഗിന്റെ നോട്ടം.  പഞ്ചായത്തുകളില്‍ കുമളി(2),വെള്ളത്തൂവല്‍(3),വണ്ണപ്പുറം(5),മുരിക്കാശേര്ി(1),അടിമാലി(4),ഇടവെട്ടി(3),കുമാരമംഗലം(3),ഉടുമ്പന്നൂര്‍(3),കരിമണ്ണൂര്‍(1),കോടിക്കുളം(1),വെള്ളിയാമറ്റം(2) എന്നിങ്ങനെ സീറ്റുകളില്‍ മത്സരിച്ചേക്കും.ഇതു കൂടാതെ കട്ടപ്പനയിലും മറ്റുമായി 7 സീറ്റുകള്‍ കൂടി ലീഗ്്് ചോദിച്ചിട്ടുണ്ട്്്.ഇടതു മുന്നണിയുടെ സീറ്റ് വിഭജനം സംബന്ധിച്ച തീരുമാനമായിട്ടില്ല. സി.പി.ഐ മാത്രമല്ല മാത്രമല്ല കര്‍ഷക സംഘടനകള്‍,ഹൈറേഞ്ചു സംരക്ഷണ സമിതി എന്നിവരുമായും ചര്‍ച്ച നടത്തുന്നുണ്ടെന്നാണ് പറയുന്നത്.കഴിഞ്ഞ തവണ മത്സരിച്ച ഇടങ്ങളില്‍ സി,പി.ഐ സീറ്റ് ആവശ്യപ്പെട്ടു.ജില്ലാ പഞ്ചായത്തില്‍  കഴിഞ്ഞ തവണത്തെപ്പോലെ 10 സീറ്റില്‍ സി.പി.എം ഉം 6 ല്‍ സി.പി.ഐ യും മല്‍സരിക്കാനാണ് സാധ്യത.മുനിസിപ്പാലിറ്റികളില്‍  15 വീതം സീറ്റിലെങ്കിലും സി.പി.ഐ മല്‍സരിച്ചേക്കും.
Next Story

RELATED STORIES

Share it