Flash News

കോണ്‍ഗ്രസ് കാലുവാരിയെന്ന് ജെഡിയു

തിരുവന്തപുരം : കേരളത്തിലെ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി ജെഡിയു. തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്നത് ലോക്‌സഭാതിരഞ്ഞെടുപ്പില്‍ പാലക്കാട്ടു നടന്നതിന്റെ തനിയാവര്‍ത്തനമാണെന്നും കോണ്‍ഗ്രസ് തങ്ങളെ കാലുവാരിയെന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് സംസ്ഥാന സമിതി യോഗത്തില്‍ ആരോപിച്ചു.
തങ്ങളുടെ സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് മനപൂര്‍വം തോല്‍പിക്കുകയായിരുന്നു. യുഡിഎഫില്‍ വന്നശേഷം സീറ്റ് മൂന്നിലൊന്നായി കുറഞ്ഞുവെന്നും പ്രവര്‍ത്തകര്‍ അസംപതൃപ്തരാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it