കോണ്‍ഗ്രസ് ഒറ്റക്കെട്ടായിരുന്നെങ്കില്‍ കൂടുതല്‍ സീറ്റ് ലഭിച്ചേനെ: എംപി
BY Sumeera SMR4 Nov 2015 3:15 AM GMT
Sumeera SMR4 Nov 2015 3:15 AM GMT
കൊച്ചി: കോണ്‍ഗ്രസ്സിനുള്ളിലെ ഐക്യം മെച്ചപ്പെടുകയായിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കൂടുതല്‍ സീറ്റ് കിട്ടുമായിരുന്നെന്ന് എന്‍ കെ പ്രേമചന്ദ്രന് എംപി. എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച ജനസഭ-2015 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ എങ്ങനെ തിരഞ്ഞെടുപ്പിനെ ബാധിച്ചു എന്നത് ഫലം കണ്ടാല്‍ മാത്രമേ പറയാനാവൂ. കൊല്ലം നഗരസഭയില്‍ ഉള്‍പ്പെടെ പലയിടത്തും നിരവധി റിബലുകളാണുള്ളത്.
ഘടകകക്ഷികള്‍ സീറ്റ് ധാരണയില്‍ എത്തിയിട്ടും കോണ്‍ഗ്രസ്സിനുള്ളില്‍ തന്നെ ഐക്യമുണ്ടാക്കാന്‍ കഴിയാത്തത് പലയിടത്തും ദോഷകരമായി ബാധിച്ചിട്ടുണ്ട്. എങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ജനകീയവും വികസനോന്മുഖവുമായ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് വലിയ മുന്നേറ്റത്തിന് കാരണമാവുമെന്നും എന്‍ കെ പ്രേമചന്ദ്രന് പറഞ്ഞു. ഇടതുമുന്നണിയുടെ അഴിമതിവിരുദ്ധ രാഷ്ട്രീയ മുദ്രാവാക്യം ആത്മാര്‍ഥതയില്ലാത്തതാണ്. ഇത്തരം ഇരട്ടത്താപ്പ് രാഷ്ട്രീയമാണ് സിപിഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും പ്രേമചന്ദ്രന് പറഞ്ഞു.

Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT