Flash News

കോണ്‍ഗ്രസ് -ഇടത് ഐക്യം ആവശ്യകതയെന്ന് സോമനാഥ് ചാറ്റര്‍ജി

കോണ്‍ഗ്രസ് -ഇടത് ഐക്യം ആവശ്യകതയെന്ന് സോമനാഥ് ചാറ്റര്‍ജി
X
Somnath

കൊല്‍ക്കത്ത : കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മിലുള്ള സഖ്യം രാഷ്ട്രീയ താല്‍പര്യമല്ലെന്നും ഒരു ആവശ്യകതയാണെന്നും മുന്‍ ലോകസഭാ സ്പീക്കറും മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവുമായ ഐ നേതാവുമായ സോമനാഥ് ചാറ്റര്‍ജി. ഒരു സ്വതന്ത്ര നിരീക്ഷകന്‍ എന്ന നിലയിലാണ് തന്റെ അഭിപ്രായമെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ചാറ്റര്‍ജി ഇതു പറഞ്ഞത്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ എല്ലാ പ്രതിപക്ഷ കക്ഷികളും ഒന്നി്ച്ച് പശ്ചിമബംഗാളില്‍ പരിഷ്‌കൃത ജനാധിപത്യഭരണം പുനസ്ഥാപിക്കേണ്ടത് അ്ത്യാവശ്യമാണ്. പശ്ചിമബംഗാള്‍ പൂര്‍ണമായും നശിപ്പിക്കപ്പെടുന്നതിനെ തടയാന്‍ കോണ്‍ഗ്രസും ഇടതു ജനാധിപത്യ ശക്തികളും ഒന്നിച്ചു മുന്നോട്ടുവരേണ്ടതുണ്ട്.
ഇപ്പോഴത്തെ അവസ്ഥ അഞ്ചു വര്‍ഷം കൂടി തുടര്‍ന്നാല്‍ പശ്ചിമബംഗാളിന്റെ സ്വത്വം മാറ്റപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്യും. ഇത് എന്തുവിലകൊടുത്തും തടഞ്ഞേതീരു- ചാറ്റര്‍ജി പറഞ്ഞു. സിപിഎമ്മില്‍ തിരിച്ചുവരാനുള്ള യെച്ചൂരിയുടെ ക്ഷണം തനിക്ക് രാഷ്ട്രീയത്തില്‍ സജീവമാകാന്‍ സാധിക്കാത്തതരത്തില്‍ പ്രായാധിക്യമായെന്ന് ചൂണ്ടിക്കാട്ടി ചാറ്റര്‍ജി നിരസിച്ചു.
Next Story

RELATED STORIES

Share it