കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന് തരുണ്‍ ഗൊഗോയി

ജോര്‍ഹത്: അസമില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലേറുമെന്ന് മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ്സിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വോട്ടായി മാറുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അസമില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍ കിയ കോണ്‍ഗ്രസ്സിനെ ജനങ്ങള്‍ കൈവെടിയില്ല. പ്രകടമായ മാറ്റങ്ങള്‍ കൊണ്ടുവന്ന കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ ഭരണപരാജയം ജനങ്ങള്‍ കാണുന്നു. വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 15 വര്‍ഷം മുമ്പുള്ള അസമിന്റെ അവസ്ഥ എന്തായിരുന്നുവെന്ന് ജനങ്ങള്‍ക്കറിയാം. അസം ഗണപരിഷത്ത് അധികാരത്തിലേറിയെങ്കിലും വികസനരംഗത്ത് ഒന്നും ചെയ്യാന്‍ അവര്‍ക്കായില്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it