Idukki local

കോണ്‍ഗ്രസ്സും ഇടതുപ്രവര്‍ത്തകരും പ്രകടനവുമായി ടൗണില്‍; നേരിയ സംഘര്‍ഷം

തൊടുപുഴ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യമര്‍പ്പിച്ച് കോണ്‍ഗ്രസും രാജിയാവശ്യപ്പെട്ടു എല്‍ഡിഎഫും തൊടുപുഴയിലും കട്ടപ്പനയിലും തെരുവിലിറങ്ങി. കട്ടപ്പനയില്‍ നേരിയ സംഘര്‍ഷവുമുണ്ടായി.കട്ടപ്പനബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രകടനവും എല്‍ ഡി എഫിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനവും നേര്‍ക്കുനേര്‍ എത്തിയത് സംഘര്‍ഷത്തിനിടയാക്കി.കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രകടനത്തിനുനേരെ കൂക്കിവിളിയുണ്ടായെങ്കിലും ഇരുപ്രകടനങ്ങള്‍ക്കും മധ്യത്തില്‍ പോലിസ് നിലയുറപ്പിച്ചതിനാല്‍ സംഘര്‍ഷം ഒഴിവായി. ഇന്നലെ വൈകിട്ട് ആറരയോടെ രാജീവ്ഭവനു മുമ്പില്‍ നിന്ന് കോണ്‍ഗ്രസിന്റെയും ഇടുക്കിക്കവലയില്‍ നിന്ന് എല്‍ഡിഎഫിന്റെയും പ്രകടനം ആരംഭിച്ചു. ഇരുപ്രകടനങ്ങളും സെന്‍ട്രല്‍ ജങ്ഷനു സമീപം നേര്‍ക്കുനേര്‍ എത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ഇടതുപക്ഷത്തിന്റെ പ്രകടനത്തിനിടയില്‍ നിന്ന് കൂക്കിവിളി ഉയര്‍ന്നത് ആശങ്ക സൃഷ്ടിച്ചു. ഉമ്മന്‍ചാണ്ടിക്ക് അഭിവാദ്യം അര്‍പ്പിച്ച് നടത്തിയ പ്രകടനത്തിനുശേഷം ചേര്‍ന്ന യോഗം ഡിസിസി വൈസ് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it